വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; മൂന്ന് വയസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ശിവമോഗ: കര്‍ണാടക ശിവമോഗയില്‍ ഉരുള്‍പൊട്ടല്‍. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍
ചികിത്സയിലാണ്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മല്ലികാര്‍ജുന്‍(35), ഭാര്യ നാഗവേണി(28), മകന്‍ സന്തോഷ്(3) എന്നിവരാണ് മരിച്ചത്. തീര്‍ത്ഥഹള്ളി ടൗണിലെ ഇന്ദിര നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ദുരന്തമുണ്ടായത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് സമീപത്തെ കുന്ന് വീടിന് മുകളില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ കുടുംബം വീട്ടിനകത്ത് കുടുങ്ങി. ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസ് പ്രവര്‍ത്തകരും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ചെളിക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം പ്രയത്‌നിക്കേണ്ടിവന്നു. തുടര്‍ച്ചയായ മഴ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കി.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടിലുള്ളവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ തീര്‍ത്ഥഹള്ളിയിലെ ജയചാമരാജേന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page