സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചു; പിതാവും മകനും മരിച്ചു, പിറന്നാള്‍ ദിനത്തില്‍ വൈഷ്ണവിന് ദാരുണ മരണം

ഇരിട്ടി: സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് പിതാവിനും മകനും ദാരുണാന്ത്യം. ഇരിട്ടി-മട്ടന്നൂര്‍ പാതയില്‍ ഉളിയില്‍ കൂരന്‍മുക്കില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. മട്ടന്നൂര്‍ കൊളാരി ഇല്ലത്ത്വളപ്പില്‍ ഹൗസില്‍ പി. വിനോദ്, മകന്‍ ഇ.വി വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ധനലക്ഷ്മി ബസ് ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ റോഡില്‍ തെന്നി സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ബസിന്റെ അടിയില്‍ അകപ്പെട്ടു. നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് …

കുമ്പള ആരിക്കാടി കോട്ടയെ സാംസ്‌കാരിക കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം

കുമ്പള: കാസര്‍കോട് ജില്ലയിലെ പ്രശസ്തമായ കുമ്പള ആരിക്കാടി കോട്ടയെ സാംസ്‌കാരിക പൈതൃക കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. ചരിത്ര രേഖകള്‍ പ്രകാരം 1608-ല്‍ ഇക്കേരി ഹിരിയ വെങ്കടപ്പ നായക് കെട്ടിയതാണ് ആരിക്കാടി കോട്ട. കുമ്പള ടൗണില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ അകലെയാണ് ആരിക്കാടി കോട്ട. പുരാവസ്തു വകുപ്പിന് കീഴിലുള്ളതാണ് ഈ കോട്ട.ഈ കോട്ടയുടെ ചരിത്ര വേരുകള്‍ തേടി കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഗവേഷക സംഘങ്ങള്‍ എത്താറുണ്ടെങ്കിലും ഇവര്‍ക്ക് അടിസ്ഥാന സൗകര്യമില്ലാത്തത് വലിയ പോരായ്മയാണ്. കുമ്പള യക്ഷ …

ചന്ദ്രഗിരി, ഷിറിയ, പയസ്വിനി പുഴകളില്‍ ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്നു പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതായി കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. ചന്ദ്രഗിരി, പയസ്വിനി, ഷിറിയ പുഴകളിലെ ജലനിരപ്പാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഷിറിയ പുഴയിലാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന ജലനിരപ്പുള്ളത്. 38.315 മീറ്ററാണ് അടുക്കസ്ഥല സ്റ്റേഷനില്‍ നിന്നുള്ള കണക്കു പ്രകാരം ഷിറിയ പുഴയിലെ ജലനിരപ്പ്. എരിഞ്ഞിപ്പുഴ സ്റ്റേഷനിലെ കണക്കു പ്രകാരം പയസ്വിനി പുഴയില്‍ 15.610 മീറ്ററും ചന്ദ്രഗിരിയില്‍ 32.530 മീറ്ററുമാണ് ജലനിരപ്പ്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.

വായന പോഷിപ്പിക്കാൻ പൊള്ളപ്പൊയിൽ സ്കൂളിൽ കുഞ്ഞു ലൈബ്രറി തുറന്നു

കൊടക്കാട് : കുട്ടികളിൽ വായന പോഷിപ്പിക്കുന്നതിനായി പൊള്ളപ്പൊയിൽ എൽ പി സ്കൂളിലെ രണ്ടാം തരത്തിൽ കുഞ്ഞു ലൈബ്രറി തുറന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ.കൊടക്കാട് നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.കുഞ്ഞു ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങളും അദ്ദേഹം സഭാവന ചെയ്തു. പി.ടി എ പ്രസിഡണ്ട് പി.പി. രാമചന്ദ്രൻ അധ്യക്ഷനായി.കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കഥാപുസ്തകങ്ങൾ, ചിത്രകഥകൾ, കവിതകൾ, ബാല ശാസ്ത്ര മാസികകൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് മുറിയുടെ ഒരു ഭാഗം വർണാഭമായ വായന കോർണറായി ക്രമീകരിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് പുസ്തകങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും …

പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ

കാസര്‍കോട്: പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും തട്ടികൊണ്ടുപോയി 20 ലക്ഷത്തില്‍പ്പരം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കൊള്ളയടിച്ച കേസിന്റെ അന്വേഷണം പൊലീസ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിനു ശേഷം കൊള്ള സംഘം ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ള ചെക്കുപോസ്റ്റുവഴിയാണ് രക്ഷപ്പെട്ടതെന്ന സൂചനകളെ തുടര്‍ന്നാണ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണ്ണാടക പൊലീസിന്റെ വിവിധ സംഘങ്ങള്‍ ഇരു ജില്ലകളിലും രഹസ്യാന്വേഷണം തുടരുകയാണ് എന്നാണ് സൂചന.പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയായ വികാസ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊള്ളയ്ക്കിരയായത്. …

കവളെ ദുർഗെ: ചരിത്രം രചിക്കുന്ന കാവൽ ഗോപുരം

കൊടക്കാട് നാരായണൻ നിശ്ശബ്ദതയുടെ പച്ചക്കടലിൽ ഒളിഞ്ഞിരിക്കുന്ന ഒരു ചരിത്രഗിരിശൃംഗമാണ് കവളെ ദുർഗെ കോട്ട ദക്ഷിണ കർണാടയിലെ ഷിമോഗ ജില്ലയിൽ തീർഥ ഹള്ളിക്കടുത്താണിത്. തീർഥ ഹള്ളിയിൽ നിന്ന് 18 കി.മീ. ദൂരം. കാവലു ദുർഗ അഥവാ കാവൽ കോട്ട ലോപിച്ചാണ് കവളെ ദുർഗെയായത്. എ ഡി 1763 വരെ ഭുവന നഗരി ദുർഗ്ഗ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ, കർണാടകയിലെ മലയോര വനങ്ങൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന ഈ കോട്ടയിലേക്കുള്ള യാത്ര ഒരു വിനോദസഞ്ചാരം മാത്രമല്ല; പ്രകൃതിയെയും ചരിത്രത്തെയും ഒരേ …

രണ്ട് ദിവസം മുമ്പ് വിവാഹവാര്‍ഷികം; 27 കാരി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി(27)യാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്‌നേശ്വരി. സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷ് പൊലീസിന്റെ കസ്റ്റഡിയിലാണ്. നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍- കല ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച വൈകീട്ട് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്ധ്യയ്ക്ക് എത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭര്‍തൃപിതാവ് ചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കി. അപ്പോഴാണ് …

സ്‌കൂള്‍ മൈതാനത്തെ അപകടകരമായ കാര്‍ റേസിങ്; പൊലീസിനെ അക്രമിച്ച അഞ്ചുപേര്‍ പിടിയില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ പള്ളിക്കരയിലെ സ്‌കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ കാര്‍ റേസിംഗ് നടത്തുന്നത് തടയാന്‍ എത്തിയ എസ്‌ഐയെും പൊലീസുകാരെയും ആക്രമിച്ച സംഭവത്തില്‍ ബേക്കല്‍ പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു. അഞ്ചുപേര്‍ പിടിയിലായി. റേസിങിന് ഉപയോഗിച്ച കാറുകളും പൊലീസിന്റെ കസ്റ്റഡിയിലാണ്. പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് സിറാജ്, ഇസ്തിയാഖ് മഹമൂദ്, മുഹമ്മദ് ഖൈസ്, തസ്ലീം എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ബേക്കല്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ പ്രന്‍സ് ജോണ്‍(27), സിപിഒമാരായ അര്‍ജുന്‍(29), കൃഷ്ണനുണ്ണി(39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസുകാരെ സംഘം …

കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ബംബ്രാണയിലെ ഹസ്സൻ സൈൻ മാലിക്: എസ് ഡി പി ഐ അനുമോദനം

കുമ്പള:ഒരു മിനിറ്റിനുള്ളിൽ 30 ലക്ഷ്വറി കാറുകളുടെ ചിത്രങ്ങൾ നോക്കി ഓരോ കാറിന്റെയും പേര് കൃത്യമായി തിരിച്ചറിഞ്ഞ് കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ബംബ്രാണ യിലെ ഹസ്സൻ സൈൻ മാലിക് നെ എസ് ഡി പി ഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.അപൂർവ നേട്ടം കൈവരിച്ച ഹസ്സൻ സൈൻ മാലിക്കിന് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.ബംബ്രാണ സ്വദേശി മുഹമ്മദ് സവാഫ്-റംലത്ത് ഫർസാന ദമ്പതികളുടെ മകനാണ് ആറുവയസ്സുകാരൻ ഹസ്സൻ സൈൻ മാലിക്. എസ് ഡി പി ഐ മണ്ഡലം …

പെന്‍ഷന്‍ പരിഷ്‌ക്കരണവും 294 മാസത്തെ കുടിശ്ശികയും: പെന്‍ഷനേഴ്‌സ് സംഘ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാസര്‍കോട്: പെന്‍ഷന്‍ പരിഷ്‌ക്കരണവും 294 മാസത്തെ കുടിശ്ശികയും നല്‍കാതെ പെന്‍ഷന്‍കാരെ പറഞ്ഞു പറ്റിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സിവില്‍ സ്റ്റേഷനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.സംസ്ഥാന ബജറ്റ് വിസ്മയമായിരിക്കുമെന്നു വിളംബരം ചെയ്ത മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് കോഴി കോട്ടുവായിട്ടതുപോലെയായിരിക്കുകയാണെന്നു ധര്‍ണ അപലപിച്ചു. സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തുകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാഗരാജ്, കുഞ്ഞിരാമന്‍ കോളോത്ത്, രാജേന്ദ്ര കുണ്ടാര്‍ പ്രസംഗിച്ചു.ശ്രീരാംഭട്ട്, അശോക് ബാഡൂര്‍, സീതാരാമ റാവു, ദിലീപ്, …

മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തിന് പുല്ലുവില: പുകവലിക്കുന്ന താരങ്ങളുടെ ഫ്ലക്സ് ബോർഡുകൾ നാടെമ്പാടും

കാസർകോട് : ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ പുകയില ഉപയോഗിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയിട്ടു ള്ള ബോർഡുകൾ നീക്കം ചെയ്യണമെന്ന ജില്ല മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തിന് പുല്ല് വില. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം വന്നത്.ബോർഡുകളിൽ നിന്ന് പുകയില ഉപയോഗിക്കുന്ന ദൃശ്യങ്ങൾ മറച്ചുവെക്കുകയോ, അല്ലെങ്കിൽ നീക്കം ചെയ്യുകയോ വേണമെന്നാണ് മെഡിക്കൽ ഓഫീസർ നിർദേശിച്ചത്. അല്ലാത്തപക്ഷം ദേശീയ പുകയില നിയന്ത്രണ നിയമ വകുപ്പ് 5 …

21 മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയും പോരാട്ടവും വിഫലമായി; 220 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരന്‍ മരിച്ചു

ഹരിയാന: പ്രാര്‍ഥനകള്‍ വിഫലമായി. അംബാല ജില്ലയില്‍ 220 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരനെ പുലര്‍ച്ചെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ധനേവാര ഗ്രാമത്തിലെ ധനിയോറ സ്വദേശി നിര്‍വൈര്‍ സിങ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് നിര്‍വൈര്‍ കുഴല്‍ക്കിണറില്‍ വീണത്. മുത്തശ്ശന്‍ കര്‍ണൈല്‍ സിംഗിന് പ്രാതല്‍ നല്‍കാനായി പിതാവ് മന്‍ജിത്തിനൊപ്പം വയലിലേക്ക് പോയതായിരുന്നു നിര്‍വൈര്‍. വയലില്‍ കളിച്ചുകൊണ്ടിരിക്കെ ഒന്‍പത് ഇഞ്ച് മാത്രം വീതിയുള്ള കുഴല്‍ക്കിണര്‍ കണ്ടു. കിണറില്‍ മണ്ണ് …

ചന്ദ്രഗിരി പാതയില്‍ ചളിയങ്കോട്, കോട്ടരുവം ജംഗ്ഷനില്‍ കുന്നിടിഞ്ഞ് വീണു; വാഹന യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കുന്നിടിഞ്ഞു വീണു. ചന്ദ്രഗിരി, ചളിയങ്കോട്, കോട്ടരുവത്ത് ഇന്ന് (ബുധന്‍) രാവിലെയാണ് അപകടം. മണ്ണിടിച്ചല്‍ തടയുന്നതിനായി പണിത കോണ്‍ക്രീറ്റ് ഭിത്തിക്കു മുകളിലെ ഭാഗത്തെ മണ്ണും പാറക്കല്ലുകളുമാണ് റോഡിലേയ്ക്ക് ഇടിഞ്ഞു വീണത്. കൂറ്റന്‍ പാറക്കല്ല് പതിച്ച് അതു വഴിയെത്തിയ കാറില്‍ പതിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് കെ എസ് ടി പി റോഡില്‍ ഏതാനും സമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും …

മഴ: കീഴൂരില്‍ വീടു തകര്‍ന്നു; കുടുംബാംഗങ്ങള്‍ തലനാരിഴക്കു രക്ഷപ്പെട്ടു

കാസര്‍കോട്: അതിശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്നു കീഴൂരില്‍ വീടു തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന കിടപ്പുരോഗി ഉള്‍പ്പെടെ അഞ്ചു പേര്‍ തലനാരിഴക്കു രക്ഷപ്പെട്ടു.ഇന്നു പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടമെന്നു പറയുന്നു. ഉറക്കത്തിനിടയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നതിന്റെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞു അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ മാറ്റി പാര്‍പ്പിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.കീഴൂര്‍ കടപ്പുറത്തെ സുബ്രഹ്‌മണ്യ മഠത്തിനു പിന്നിലെ ഓടിട്ട വീടാണ് തകര്‍ന്നത്. വീട്ടുടമ കുഞ്ഞികൃഷ്ണന്‍, ഭാര്യ ശാരിക, കിടപ്പുരോഗിയായ സഹോദരന്‍ ഷാജി, കുട്ടികളായ സച്ചു, കിച്ചു എന്നിവരാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്.

അമ്പലത്തറ, എണ്ണപ്പാറയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ അക്രമം; ജനല്‍ ചില്ലുകളും കൊടിമരവും തകര്‍ത്തു, അക്രമത്തിനു പിന്നില്‍ ബി ജെ പിയെന്ന് സി പി എം

കാസര്‍കോട്: അമ്പലത്തറ പൊലീസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായന്നൂരിൽ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ അക്രമം. ലോക്കല്‍ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിനു നേരെയാണ് ഇന്നലെ (ചൊവ്വ) രാത്രി അക്രമം ഉണ്ടായത്. കെട്ടത്തിന്റെ ജനല്‍ ചില്ലുകളും ഓഫീസ് മുറ്റത്തെ കൊടിമരവും തകര്‍ക്കപ്പെട്ട നിലയിലാണ്. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.അക്രമത്തിനു പിന്നില്‍ ബി ജെ പിയാണെന്ന് സി പി എം ആരോപിച്ചു.

പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

കണ്ണൂര്‍: അറസ്റ്റു ചെയ്തു കൊണ്ടു വരുന്നതിനിടയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര, പൂനെ സ്വദേശി സഞ്ജുരാജ് മല്‍ഹോത്രയാണ് പിടിയിലായത്. മഹാബലേശ്വരത്തെ ഒളിയിടത്തില്‍ വച്ചാണ് ഇയാൾ കണ്ണൂര്‍ പൊലീസിന്റെ പിടിയിലായത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ണൂരിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജുരാജ്. പ്രസ്തുത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ജൂണ്‍ 28ന് ആണ് കണ്ണൂര്‍ പൊലീസ് മഹാരാഷ്ട്രയിലെത്തി അറസ്റ്റു ചെയ്തത്. തുടര്‍ന്ന്- പൂനെ എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ കണ്ണൂരിലേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ 29ന് …

ഡോ. ബി. നാരായണ നായിക് : ആതുര സേവനരംഗത്തെ സമർപ്പിത ജീവിതം

ഡോക്ടർമാർ ആതുര സേവകരും ജീവ സ്നേഹികളുമാണെന്ന് ഒരിക്കലെങ്കിലും കരുതാത്തവർ ഉണ്ടാകുമോ ? രോഗികൾ അത്രയ്ക്ക് സ്നേഹിക്കുന്ന കാസർകോട്ടെ അപൂർവം ഡോക്ടർമാരിൽ ഒരാൾഡോ. ബി. നാരായണ നായിക്കാണെന്നു ജനങ്ങൾ വിശ്വസിക്കുന്നു. അസുഖങ്ങളിൽ നിന്ന് രോഗികളെ രക്ഷിക്കാൻ മരുന്ന് കൂടിയേ തീരൂ. അതോടൊപ്പം സ്നേഹപൂർവമായി കിട്ടുന്ന സാന്ത്വനത്തിനും സഹാനുഭൂതിക്കും മരുന്നിനെക്കാൾ വലിയ ഔഷധ ശക്തിയുണ്ടെന്നു ആശ്വസിക്കാത്ത രോഗികളുണ്ടാവില്ല. ആതുരരുടെ മനസ്സിൽ അങ്ങനെയൊരു ഊഷ്മളതയായി ഡോക്ടർ നാരായണ നായിക്ക് തെളിഞ്ഞു നിൽക്കുന്നു.ജീവിതത്തിലെ ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ച അനുഭവ നിക്ഷേപത്തിന്റെയും സമചിത്തതയുടെയും സഹാ …

കനത്തമഴ: മംഗ്‌ളൂരുവില്‍ വീടുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞു വീണ് 3 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ രണ്ടു പേര്‍ പെണ്‍കുട്ടികള്‍

മംഗ്‌ളൂരു: കനത്ത മഴയെത്തുടര്‍ന്ന് മതിലിടിഞ്ഞ് വീടുകള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശിയായ ലാല്‍ബാബുവിന്റെ മക്കളായ ചൗരസ്യ(8), പ്യാരി (4) അയല്‍വാസിയും ബീഹാര്‍ സ്വദേശിയുമായ ബാലകൃഷ്ണയുടെ ഭാര്യ ശാന്ത (40) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധന്‍) പുലര്‍ച്ചെ അഞ്ചു മണിയോടെ കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗരോഡിയിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് ബീഹാര്‍ സ്വദേശികളായ രണ്ടു കുടുംബങ്ങള്‍ താമസിക്കുന്ന രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണ് വീണ് നാലു വീടുകളുടെ …