എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധത:കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി ; കുട്ടിക്കു നാടിന്റെ പ്രശംസ
നീലേശ്വരം:റോഡരികിൽ നിന്നു കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് എട്ടാം ക്ലാസ് വിദ്യാർത്ഥി ഉടമസ്ഥന് തിരിച്ചുനൽകി നാടിന് മാതൃകയായി. നീലേശ്വരം പരിപ്പുവട വിഭവ ശാലയ്ക്ക് സമീപത്തു നിന്നാണ് പതിനഞ്ചോളം വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും സ്കൂളിലെ എൻസിസി കേഡറ്റുമായ പാലായിലെ ദ്രുപതിന് കളഞ്ഞു കിട്ടിയത്.രേഖകൾ അടങ്ങിയ പേഴ്സ് ദ്രുപത് ഉടൻ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്വേഷണത്തിൽ പേഴ്സിന്റെ ഉടമ പാലക്കാട് വാണിയംകുളം സ്വദേശിയും …