കൊടക്കാട് : കുട്ടികളിൽ വായന പോഷിപ്പിക്കുന്നതിനായി പൊള്ളപ്പൊയിൽ എൽ പി സ്കൂളിലെ രണ്ടാം തരത്തിൽ കുഞ്ഞു ലൈബ്രറി തുറന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ.കൊടക്കാട് നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കുഞ്ഞു ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങളും അദ്ദേഹം സഭാവന ചെയ്തു. പി.ടി എ പ്രസിഡണ്ട് പി.പി. രാമചന്ദ്രൻ അധ്യക്ഷനായി.
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കഥാപുസ്തകങ്ങൾ, ചിത്രകഥകൾ, കവിതകൾ, ബാല ശാസ്ത്ര മാസികകൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് മുറിയുടെ ഒരു ഭാഗം വർണാഭമായ വായന കോർണറായി ക്രമീകരിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് പുസ്തകങ്ങൾ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും വായിക്കാനും അവസരമുണ്ട്.
പാഠപുസ്തകങ്ങൾക്കപ്പുറം കുട്ടികളുടെ ഭാവനയും സർഗാത്മകതയും വളർത്തുക, ഭാഷാപരിജ്ഞാനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്തുക, വായനയെ സന്തോഷകരമായ അനുഭവമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ ദിവസവും നിശ്ചിത സമയത്ത് കുട്ടികൾക്ക് വായനയ്ക്കും കഥപറച്ചിലിനും അവസരം ഒരുക്കും.
എ.ശ്രീഹരി കുഞ്ഞു ലൈബ്രറി പരിചയപ്പെടുത്തി. എഴുത്തു കാരി തേജസ്വിനി. പി.,സി. ഗ്രീഷ്‌മ , എം.വി രാജേഷ്, എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രദീപ്കൊടക്കാട് സ്വാഗതവും വിദ്യാരംഗം കോർഡിനേറ്റർ പി. സീമ നന്ദിയും പറഞ്ഞു.







