ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചു; ബസ് കത്തി, 7 പേർ വെന്തുമരിച്ചു, 22 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ചു. ബസിൽ തീ പടർന്ന് ഏഴ് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെ 2:30 ഓടെയാണ് സംഭവം. ഋഷികേശില്‍ നിന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിൽ ഓടിയ ബസ് ആദ്യം ട്രെയിലറുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങള്‍ക്കും തീപിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകളിലത്തെ ബര്‍ത്തുകളിലുണ്ടായിരുന്ന യാത്രക്കാര്‍ താഴേക്ക് തെറിച്ചുവീണു. മരിച്ച യാത്രക്കാരില്‍ ഭൂരിഭാഗവും അപകടസമയത്ത് …
Read more “ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചു; ബസ് കത്തി, 7 പേർ വെന്തുമരിച്ചു, 22 പേര്‍ക്ക് പരിക്ക്”