ചന്ദ്രഗിരി പാതയില്‍ ചളിയങ്കോട്, കോട്ടരുവം ജംഗ്ഷനില്‍ കുന്നിടിഞ്ഞ് വീണു; വാഹന യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കുന്നിടിഞ്ഞു വീണു. ചന്ദ്രഗിരി, ചളിയങ്കോട്, കോട്ടരുവത്ത് ഇന്ന് (ബുധന്‍) രാവിലെയാണ് അപകടം. മണ്ണിടിച്ചല്‍ തടയുന്നതിനായി പണിത കോണ്‍ക്രീറ്റ് ഭിത്തിക്കു മുകളിലെ ഭാഗത്തെ മണ്ണും പാറക്കല്ലുകളുമാണ് റോഡിലേയ്ക്ക് ഇടിഞ്ഞു വീണത്. കൂറ്റന്‍ പാറക്കല്ല് പതിച്ച് അതു വഴിയെത്തിയ കാറില്‍ പതിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് കെ എസ് ടി പി റോഡില്‍ ഏതാനും സമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി. ജെ സി ബി ഉപയോഗിച്ച് മണ്ണും കല്ലും നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പൂനഃസ്ഥാപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page