കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്നു പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതായി കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. ചന്ദ്രഗിരി, പയസ്വിനി, ഷിറിയ പുഴകളിലെ ജലനിരപ്പാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഷിറിയ പുഴയിലാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന ജലനിരപ്പുള്ളത്. 38.315 മീറ്ററാണ് അടുക്കസ്ഥല സ്റ്റേഷനില്‍ നിന്നുള്ള കണക്കു പ്രകാരം ഷിറിയ പുഴയിലെ ജലനിരപ്പ്. എരിഞ്ഞിപ്പുഴ സ്റ്റേഷനിലെ കണക്കു പ്രകാരം പയസ്വിനി പുഴയില്‍ 15.610 മീറ്ററും ചന്ദ്രഗിരിയില്‍ 32.530 മീറ്ററുമാണ് ജലനിരപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.







