കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ബംബ്രാണയിലെ ഹസ്സൻ സൈൻ മാലിക്: എസ് ഡി പി ഐ അനുമോദനം

കുമ്പള:ഒരു മിനിറ്റിനുള്ളിൽ 30 ലക്ഷ്വറി കാറുകളുടെ ചിത്രങ്ങൾ നോക്കി ഓരോ കാറിന്റെയും പേര് കൃത്യമായി തിരിച്ചറിഞ്ഞ് കേരള ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ബംബ്രാണ യിലെ ഹസ്സൻ സൈൻ മാലിക് നെ എസ് ഡി പി ഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
അപൂർവ നേട്ടം കൈവരിച്ച ഹസ്സൻ സൈൻ മാലിക്കിന് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.ബംബ്രാണ സ്വദേശി മുഹമ്മദ് സവാഫ്-റംലത്ത് ഫർസാന ദമ്പതികളുടെ മകനാണ് ആറുവയസ്സുകാരൻ ഹസ്സൻ സൈൻ മാലിക്.

എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ,ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, അഷ്‌റഫ് സിഎം,റഫീഖ് ഒ എം,അസീസ് പട്ട പങ്കെടുത്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page