കാസര്‍കോട്: പെന്‍ഷന്‍ പരിഷ്‌ക്കരണവും 294 മാസത്തെ കുടിശ്ശികയും നല്‍കാതെ പെന്‍ഷന്‍കാരെ പറഞ്ഞു പറ്റിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സിവില്‍ സ്റ്റേഷനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സംസ്ഥാന ബജറ്റ് വിസ്മയമായിരിക്കുമെന്നു വിളംബരം ചെയ്ത മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് കോഴി കോട്ടുവായിട്ടതുപോലെയായിരിക്കുകയാണെന്നു ധര്‍ണ അപലപിച്ചു. സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തുകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാഗരാജ്, കുഞ്ഞിരാമന്‍ കോളോത്ത്, രാജേന്ദ്ര കുണ്ടാര്‍ പ്രസംഗിച്ചു.
ശ്രീരാംഭട്ട്, അശോക് ബാഡൂര്‍, സീതാരാമ റാവു, ദിലീപ്, ബലറാം ഭട്ട്, കെ വി നാരായണന്‍ മാര്‍ച്ചിനും ധര്‍ണ്ണക്കും നേതൃത്വം നല്‍കി.
ശക്തമായ മഴയെ അവഗണിച്ചുകൊണ്ടു നടന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും നൂറുകണക്കിനു പെന്‍ഷന്‍കാര്‍ പങ്കെടുത്തു.







