മഴ: കീഴൂരില്‍ വീടു തകര്‍ന്നു; കുടുംബാംഗങ്ങള്‍ തലനാരിഴക്കു രക്ഷപ്പെട്ടു

കാസര്‍കോട്: അതിശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്നു കീഴൂരില്‍ വീടു തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന കിടപ്പുരോഗി ഉള്‍പ്പെടെ അഞ്ചു പേര്‍ തലനാരിഴക്കു രക്ഷപ്പെട്ടു.
ഇന്നു പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടമെന്നു പറയുന്നു. ഉറക്കത്തിനിടയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നതിന്റെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞു അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ മാറ്റി പാര്‍പ്പിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
കീഴൂര്‍ കടപ്പുറത്തെ സുബ്രഹ്‌മണ്യ മഠത്തിനു പിന്നിലെ ഓടിട്ട വീടാണ് തകര്‍ന്നത്. വീട്ടുടമ കുഞ്ഞികൃഷ്ണന്‍, ഭാര്യ ശാരിക, കിടപ്പുരോഗിയായ സഹോദരന്‍ ഷാജി, കുട്ടികളായ സച്ചു, കിച്ചു എന്നിവരാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page