തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 10 യാത്രക്കാര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. 10 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ കുപ്പം കപ്പണത്തട്ടില്‍ ആണ് അപകടം. തളിപ്പറമ്പിലേക്ക് വരികയായിരുന്ന പാലക്കാടന്‍സ് ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പി കെ ബസുമാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസുകള്‍ അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസുകളുടെ മുന്‍ഭാഗം പാടെ തകര്‍ന്നു. ഞായറാഴ്ച ആയതിനാല്‍ …

മദ്യപിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍

ബൊക്കാറോ: അമിതമദ്യപാനം ചോദ്യംചെയ്ത പിതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലാണ് ദാരുണ സംഭവം. ജഗേശ്വര്‍ വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിലൈയ പഞ്ചായത്തിലെ കരിപാനിയിലെ അര്‍ജുന്‍ കര്‍മാലി എന്ന 30 കാരനാണ് പിതാവ് ജയ്ലാല്‍ കര്‍മാലി(60)യെ കൊലപ്പെടുത്തിയത്. പ്രതിയായ അര്‍ജുന്‍ അമ്മാവന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. മദ്യപിച്ച് ലക്കുകെട്ട മകനെ കണ്ട ജയ്ലാല്‍ ശകാരിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. …

കിങ് കോബ്ര : കാടിൻ്റെ കാവൽക്കാരൻ

കൊടക്കാട് നാരായണൻ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്ന ആഗുംബെയിലേക്ക് ഒരു സഞ്ചാരം” “പാമ്പിന്റെ സൗന്ദര്യം അതിന്റെ നിറത്തിലല്ല;പ്രകൃതിയിലെ അതിന്റെ സ്ഥാനത്തിലാണ്.”മനുഷ്യ മനസ്സിൽ രാജവെമ്പാല ഭയത്തിന്റെ പ്രതീകമാണ്. എന്നാൽ വനത്തിന്റെ കാഴ്ചപ്പാടിൽ അവൻ ഒരു കാവൽക്കാരനാണ്. പാമ്പുകളെ ഭക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലുപ്പമുള്ള പാമ്പായ രാജ വെമ്പാല ( കിങ് കോബ്ര ) വനത്തിലെ ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. പ്രകൃതിയുടെ നിയമം കാത്തുസൂക്ഷിക്കുന്ന ഒരു നിശ്ശബ്ദ ഭരണാധികാരി.നാട്ടുകാരുമായി സംസാരിച്ചപ്പോൾ രാജവെമ്പാലയെക്കുറിച്ചുള്ള പുതിയൊരു ലോകം തുറന്നുകിട്ടി. ഭീകരനായ വേട്ടക്കാരൻ എന്നതിനേക്കാൾ ഉത്തരവാദിത്തമുള്ള ഒരു …

ഉപ്പള ടൗണില്‍ പരസ്യമായി പാന്‍മസാല വില്‍പന; റെയ്ഡില്‍ 1008 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, ഒരാള്‍ പിടിയില്‍

കാസര്‍കോട്: ഉപ്പളയില്‍ പൊതുസ്ഥലത്ത് പാന്‍മസാല വില്‍പന നടത്തിയ യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സിംഗപൂര്‍ സ്വദേശി ശ്രീകേഷ്(29) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ എസ്‌ഐ അര്‍ജുന്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 1008 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസ് വലിയ പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റുമായി നില്‍ക്കുന്ന യുവാവിനെ കണ്ടത്. പൊലീസിനെ കണ്ടുപരുങ്ങിനിന്ന യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് …

ദേശീയ പള്‍സ് പോളിയോ പ്രതിരോധം: ജില്ലാതല ഉദ്ഘാടനം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ജില്ലാ ആശുപത്രിയില്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ദേശീയ പള്‍സ് പോളിയോ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, റോട്ടറി ഇന്റര്‍നാഷണല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരം പ്രതിരോധ ക്യാമ്പെയ്‌നുകള്‍ പൂര്‍ണ്ണ വിജയമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം എല്‍ എ എടുത്തു പറഞ്ഞു. നഗരസഭ …

ശസ്ത്രക്രിയ നടത്തിയിട്ടും ഫലമില്ല; പട്രോളിങ്ങിനിടെ പടന്നക്കാട്ട് കാറിടിച്ച് പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

കാസര്‍കോട്: പടന്നക്കാട്ട് ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവില്‍ പൊലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പിലിക്കോട് സ്വദേശി കെഎം സൂരജിന്റെ കാലാണ് മുറിച്ചുമാറ്റിയത്. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. രണ്ടുമൂന്നു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് രണ്ടാമത്തെ കാലും മുറിച്ചുമാറ്റിയത്. കാല്‍ മുറിച്ചുമാറ്റിയ മറ്റൊരു സിവില്‍ പൊലിസ് ഓഫീസര്‍ ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. ഈമാസം 18 ന് ദേശീയപാതയില്‍ പടന്നക്കാട്ട് …

കാസര്‍കോട് സ്വദേശിയുടെ വയറ്റില്‍ നിന്ന് 7.9 കിലോ ഭാരമുള്ള മുഴ ആസ്റ്റര്‍ മിംസ് സര്‍ജിക്കല്‍ ടീം സാഹസികമായി നീക്കം ചെയ്തു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ 58കാരന്റെ വയറ്റില്‍ നിന്നു 7.9 കിലോഗ്രാം ഭാരമുള്ള മുഴ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ കാസര്‍കോട് ആസ്റ്റര്‍ മിംസ് മെഡിക്കല്‍ സംഘം നീക്കം ചെയ്തു. പ്രമുഖ സര്‍ജന്‍ ഡോ. അരവിന്ദ്. എന്‍ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ രോഗിക്ക് പുതുജീവന്‍ സമ്മാനിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്ന മുഴയാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. നിരന്തരമായ ഉദരവേദനയെത്തുടര്‍ന്ന് രോഗിയെ ആദ്യം മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പ്രധാന രക്തക്കുഴലുകളോടും അവയവങ്ങളോടും …

അര്‍ധരാത്രി ബൈക്കില്‍ എംഡിഎംഎ കടത്ത്; കുമ്പള നാരായണമംഗലത്ത് യുവാവ് പിടിയില്‍

കാസര്‍കോട്: കുമ്പള നാരായണമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. നാരായണമംഗലം ചീരുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കെ ബിനീഷ്(29) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് നടത്തിയ പട്രോളിങിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. പുലര്‍ച്ചെ ഒരുമണിയോടെ നാരായണമംഗലം മൈല്‍കുറ്റിയില്‍ റോഡരികില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്നു യുവാവ്. പൊലീസ് വാഹനത്തെ കണ്ട യുവാവ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ബൈക്ക് തടഞ്ഞുവച്ച് പൊലീസ് ചോദ്യം ചെയ്തതോപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് യുവാവ് നല്‍കിയത്. സംശയം തോന്നിയ പൊലീസ് ദേഹപരിശോധന …

ഓപ്പറേഷന്‍ തൂഫാന്‍: മയക്കുമരുന്ന് സംഘത്തെ തുറങ്കലിലടക്കാന്‍ മാത്രമല്ല: സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കൂടി : അസി: എക്‌സൈസ് കമ്മീഷണര്‍

മൊഗ്രാല്‍: മയക്കുമരുന്ന് സംഘത്തെ പിടിച്ച് കെട്ടുന്നതിനൊപ്പം സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കൂടിയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍ ‘ ലക്ഷ്യമിടുന്നതെന്ന് അസി:എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്വമാണെന്ന ധാരണ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ബോധവല്‍ക്കരിക്കുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗം തുടങ്ങിയവ സമൂഹ പുരോഗതിക്കും കുടുംബത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. കൊലപാതകങ്ങളും, കുറ്റകൃത്യങ്ങളും ഏറിവരുന്നു. ഇതില്‍ …

മൊഗ്രാലില്‍ തെരുവ് നായക്കൂട്ടം കോഴികളെയും പൂച്ചകളെയും കടിച്ചുകൊന്നു

മൊഗ്രാല്‍: മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൂട്ടം കോഴിയെ കടിച്ചു കൊന്നു. ടിവിഎസ് റോഡിലാണ് തെരുവുനായ്ക്കൂട്ടം ഒരു വളര്‍ത്തു കോഴിയെ വളഞ്ഞിട്ട് ആക്രമിച്ച് കൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ മറ്റു കോഴികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ബുധനാഴ്ച രണ്ടു വളര്‍ത്തു പൂച്ചകളെയും നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.കാലവര്‍ഷം തുടങ്ങിയത് മുതല്‍ മൊഗ്രാലില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. അക്രമവാസനയുള്ള തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷവും അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുന്നത് പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. തെരുവുനായ ശല്യം …

മത്സ്യത്തൊഴിലാളി സമ്പാദ്യ-സമാശ്വാസ പദ്ധതി വിതരണം ചെയ്യുന്നില്ല: സംസ്ഥാന സര്‍ക്കാറിന്റെ മത്സ്യതൊഴിലാളി വഞ്ചനയ്‌ക്കെതിരെ ജില്ലാ ഫിഷറീസ് ഓഫീസ് ധര്‍ണ്ണ ജൂലൈ 6ന്

കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ-സമാശ്വാസ പദ്ധതി ധനസഹായം വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ജൂലൈ 6ന് ജില്ലാ ഫിഷറീസ് ഓഫീസ് ധര്‍ണ നടത്താന്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ആഹ്വാനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈബുവാണ് സമരാഹ്വനം ചെയ്തത്. ഒ ബി സി മോര്‍ച്ച കാസര്‍കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൂന്ന് ഗഡുക്കളായി വിതരണം ചെയ്യേണ്ട സമാശ്വാസ തുകയില്‍ മത്സ്യ തൊഴിലാളികളുടെ വിഹിതമായ ഒരു ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നും കേന്ദ്ര വിഹിതം സംസ്ഥാന …

ലഹരിക്കെതിരെ തെക്കില്‍പറമ്പ ഗവ.യു.പി സ്‌ക്കൂള്‍ പ്രതിരോധം തീര്‍ത്തു

കാസര്‍കോട്: മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തെക്കില്‍ പറമ്പ ഗവ. യു.പി. സ്‌കൂളില്‍ കുട്ടികള്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്തു.സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, സ്‌ക്കൂള്‍ സേഫ്റ്റി കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.മേല്‍പ്പറമ്പ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എ.എന്‍ ഉദ്ഘാടനം ചെയ്തു. കല്ലമ്പലം നജീബ് അധ്യക്ഷത വഹിച്ചു. ജെ.ആര്‍.സി കൗണ്‍സിലര്‍ വിജിമോള്‍ യു.വി, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ- ഓര്‍ഡിനേറ്റര്‍ പ്രജീഷ്, സീനിയര്‍ …

എം എസ് തങ്ങൾ മദനി സമസ്ത ജില്ലാ മുശാവറ ആക്ടിംഗ് പ്രസിഡൻ്റ് 

കാസർകോട്: എം എസ് തങ്ങൾ മദനിയെസമസ്ത കാസർകോട് ജില്ലാ മുശാവറ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ ജില്ലാ മുശാവറയുടെ അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ത്വാഖാ അഹ് മദ് മൗലവിയുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. മുശാവറയുടെ സാധാരണ യോഗം ചേർന്നു സ്ഥിരം സംവിധാനത്തിന് അംഗീകാരം നൽകും. നിലവിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്ന മാസ്തിക്കുണ്ട് സ്വദേശിയായ തങ്ങൾ, കർണാടകയിലെ ഓലമുണ്ട ഖാസിയും മദ്റസാ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന …

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നിര്‍ധനരായ 25 കണ്ണ് രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 100 പേര്‍ക്ക് സൗജന്യ കണ്ണടയും വിതരണം ചെയ്യും

കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ പത്താം വാര്‍ഷികത്തില്‍ നിര്‍ധനരായ 25 കണ്ണ് രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 100 പേര്‍ക്ക് സൗജന്യ കണ്ണടയും വിതരണം ചെയ്യുമെന്നു ക്ലബ്ബിന്റെ സര്‍വ്വീസ് പ്രൊജക്ട് പ്രസിഡണ്ട് ഷാഫി നാലപ്പാട് അറിയിച്ചു.പുതിയ സേവന വര്‍ഷത്തില്‍ മയക്കു മരുന്നു വിപത്തിനെതിരെ ബോധവത്കരണ പരിപാടികളും ക്ലബ്ബ് സംഘടിപ്പിക്കും.ലയണ്‍സ് ഡിസട്രിക്ട 318 ഇ ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. ലയണ്‍സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ക്ലബ്ബ് സീനിയര്‍ …

കൊച്ചിയിൽ തട്ടുകടക്ക് സമീപം ചോരക്കുഞ്ഞ്; അമ്മത്തൊട്ടിലിലേക്ക് കൈമാറി

കൊച്ചി: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കുണ്ടന്നൂർ ഫോറം മാളിന് സമീപം തട്ടുകടയുടെ അരികിലുളള ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയെ കണ്ടെത്തി കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് മരട് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കരച്ചിൽ കേട്ടാണ് തട്ടുകടയിൽ എത്തിയ ആളുകൾ കുഞ്ഞിനെ കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറുമെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിനെ …

പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ രാവണീശ്വരം സ്വദേശിനിയുടെ അഞ്ചര പവൻ സ്വർണ്ണമാല തട്ടിയെടുത്തു, പൊലീസ് അന്വേഷണം ആരംഭിച്ചു

തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവന്‍ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി.കാസര്‍കോട് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി.രാധയുടെ മാലയാണ് കവര്‍ന്നത്. ഈ മാസം21 ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഏകദേശം ആറ് ലക്ഷം രൂപയുടെ സ്വർണ്ണ മാലയാണ് മോഷ്ടാക്കൾ തട്ടിപ്പറിച്ചെടുത്തത്. വീട്ടമ്മയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

വിദ്യ അനസ്തേഷ്യ ടെക്നീഷ്യൻ; മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത് ഉറങ്ങാതിരിക്കാൻ,യുവതിയുടെ അടിവസ്ത്രത്തിൽ എംഡിഎംഎ; 323 ഗ്രാം എംഡി എം എയുമായി രണ്ട് യുവതികൾ അടക്കം 4 പേർ അറസ്റ്റില്‍

തൃശൂര്‍: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. സിറ്റി ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പീച്ചി വാണിയംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ആദ്യം പിടിയിലായത്. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന്, ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം …

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി ഗോപീകൃഷ്ണൻ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ സംസ്കൃത അധ്യാപകനും എൻ.സി.സി.യൂണിറ്റ് ഓഫീസറുമായ പി.ഗോപീകൃഷ്ണണൻ (50 ) ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം തേർ വയൽ സ്വദേശിയാണ്. ചീമേനി ‘കാദംബരി’യിലാണ് താമസം. മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക് തേർവയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ചീമേനിലേക്ക് കൊണ്ടുപോകും. പരേതനായ വേലായുധൻ നായരുടെയും സത്യഭാമയുടെയും മകനാണ്. ഭാര്യ: കെ.ബിജി. മക്കൾ: കെ.ഗൗതം കൃഷ്‌ണ ( ബിരുദ വിദ്യാർഥി, ബെംഗ്ളൂരു), കെ. വസുദേവ് കൃഷ്ണ്‌ണ (പത്താംതരം വിദ്യാർഥി, ദുർഗ …