ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യൻ പ്രതിസന്ധി​ഇസ്രായേൽ – ലെബനൻ കരാറും തർക്കങ്ങളും: വാഷിംഗ്ടണിൽ വെച്ച് ഇസ്രായേലും ലെബനനും തമ്മിൽ യു.എസ് മധ്യസ്ഥതയിൽ ഒരു ‘ഫ്രെയിംവർക്ക് കരാർ’ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ കരാർ. എന്നാൽ, ഇത് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന് ആരോപിച്ച് ഹിസ്ബുള്ള തലവൻ നയീം ഖാസിം കരാർ പൂർണ്ണമായി തള്ളിപ്പറഞ്ഞു. ​തുടരുന്ന ആക്രമണങ്ങൾ: രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും തെക്കൻ ലെബനനിലെ നബാത്തിയ മേഖലയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ-വ്യോമാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള …

കുടുംബ തർക്കം;  യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്∙ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവിനെ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ (43), ദീപ (38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. രണ്ടുപേരും തമ്മിൽ  വാക്കേറ്റം ഉണ്ടായിരുന്നു.  വഴക്കിനിടയിലാണ് കൊലപാതകമെന്നാണ് നിഗമനം. മാതാവിനെ ആക്രമിക്കുമ്പോൾ  19കാരിയായ മകൾ അത് തടയാൻ ശ്രമിച്ചിരുന്നു.   ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരത്തെ തുടർന്ന് നാട്ടുക്കൽ പൊലീസ് സ്ഥലത്തെത്തി.