കാസർകോട്: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ സംസ്കൃത അധ്യാപകനും എൻ.സി.സി.യൂണിറ്റ് ഓഫീസറുമായ പി.ഗോപീകൃഷ്ണണൻ (50 ) ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം തേർ വയൽ സ്വദേശിയാണ്. ചീമേനി ‘കാദംബരി’യിലാണ് താമസം. മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക് തേർവയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ചീമേനിലേക്ക് കൊണ്ടുപോകും. പരേതനായ വേലായുധൻ നായരുടെയും സത്യഭാമയുടെയും മകനാണ്. ഭാര്യ: കെ.ബിജി. മക്കൾ: കെ.ഗൗതം കൃഷ്‌ണ ( ബിരുദ വിദ്യാർഥി, ബെംഗ്ളൂരു), കെ. വസുദേവ് കൃഷ്ണ്‌ണ (പത്താംതരം വിദ്യാർഥി, ദുർഗ സ്കൂൾ, കാഞ്ഞങ്ങാട്), കെ.വൈഭവ് കൃഷ്ണ (നാലാം തരം വിദ്യാർഥി, ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പി.ദേവിക, ശ്രീ പാർവതി (അധ്യാപിക, ഉദിനൂർ സെൻട്രൽ യു.പി.സ്കൂൾ).







