കാസര്‍കോട്: മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തെക്കില്‍ പറമ്പ ഗവ. യു.പി. സ്‌കൂളില്‍ കുട്ടികള്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്തു.
സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, സ്‌ക്കൂള്‍ സേഫ്റ്റി കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
മേല്‍പ്പറമ്പ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എ.എന്‍ ഉദ്ഘാടനം ചെയ്തു. കല്ലമ്പലം നജീബ് അധ്യക്ഷത വഹിച്ചു. ജെ.ആര്‍.സി കൗണ്‍സിലര്‍ വിജിമോള്‍ യു.വി, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ- ഓര്‍ഡിനേറ്റര്‍ പ്രജീഷ്, സീനിയര്‍ അസിസ്റ്റന്റ് രാധ ജെ.എന്‍, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കോ- ഓര്‍ഡിനേറ്റര്‍ ആതിര എം, സ്‌ക്കൂള്‍ സേഫ്റ്റി കമ്മിറ്റി കണ്‍വീനര്‍ വിനീത്, പൊലിസ് ഓഫീസര്‍ ജയപ്രകാശ് പ്രസംഗിച്ചു.
യോഗാഭ്യാസ പ്രദര്‍ശനം, ഫ്‌ലാഷ് മോബ്, പ്ലക്കാര്‍ഡ് നിര്‍മാണം, ഫുട്ബാള്‍ ക്വിസ്, ഫുട്ബാള്‍ ഫാന്‍സ് റാലി എന്നിവയുമുണ്ടായിരുന്നു. തുടര്‍ന്നു ഫുട്ബാള്‍ ടൂര്‍ണമെന്റ് നടന്നു. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു.








