മൊഗ്രാലില്‍ തെരുവ് നായക്കൂട്ടം കോഴികളെയും പൂച്ചകളെയും കടിച്ചുകൊന്നു

മൊഗ്രാല്‍: മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കൂട്ടം കോഴിയെ കടിച്ചു കൊന്നു. ടിവിഎസ് റോഡിലാണ് തെരുവുനായ്ക്കൂട്ടം ഒരു വളര്‍ത്തു കോഴിയെ വളഞ്ഞിട്ട് ആക്രമിച്ച് കൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ മറ്റു കോഴികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ബുധനാഴ്ച രണ്ടു വളര്‍ത്തു പൂച്ചകളെയും നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.
കാലവര്‍ഷം തുടങ്ങിയത് മുതല്‍ മൊഗ്രാലില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. അക്രമവാസനയുള്ള തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷവും അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുന്നത് പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. തെരുവുനായ ശല്യം വര്‍ധിച്ചതോടെ രാവിലെ സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page