ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നിര്‍ധനരായ 25 കണ്ണ് രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും100 പേര്‍ക്ക് സൗജന്യ കണ്ണടയും വിതരണം ചെയ്യും

കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ പത്താം വാര്‍ഷികത്തില്‍ നിര്‍ധനരായ 25 കണ്ണ് രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 100 പേര്‍ക്ക് സൗജന്യ കണ്ണടയും വിതരണം ചെയ്യുമെന്നു ക്ലബ്ബിന്റെ സര്‍വ്വീസ് പ്രൊജക്ട് പ്രസിഡണ്ട് ഷാഫി നാലപ്പാട് അറിയിച്ചു.
പുതിയ സേവന വര്‍ഷത്തില്‍ മയക്കു മരുന്നു വിപത്തിനെതിരെ ബോധവത്കരണ പരിപാടികളും ക്ലബ്ബ് സംഘടിപ്പിക്കും.
ലയണ്‍സ് ഡിസട്രിക്ട 318 ഇ ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. ലയണ്‍സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ക്ലബ്ബ് സീനിയര്‍ അംഗം എം.പി ഷാഫി ഹാജിക്ക് മാഹിന്‍ കല്ലട്ര എം.എല്‍.എ സമ്മാനിച്ചു. പ്രസിഡണ്ട് ടി.കെ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി മുസ്തഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി കെ.ഗോപി, പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു ഗോപാല്‍, ജലീല്‍ മുഹമ്മദ്, ഫാറൂഖ് കാസ്മി, ശ്രീകണ്ഠന്‍, കുഞ്ഞിക്കണ്ണന്‍, സി.എല്‍ റഷീദ്, എം.എം നൗഷാദ് പ്രസംഗിച്ചു. അനുമോദനവുമുണ്ടായിരുന്നു. ഷെരീഫ് കാപ്പില്‍ സ്വാഗതവും ഷാഫി എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page