കല്ലട്ര മാഹിൻ ഹാജിക്ക് ബെദിരയിൽ യൂത്ത് ലീഗ് സ്വീകരണം : എന്നും ജനങ്ങളോടൊപ്പമെന്നു മാഹിൻ ഹാജി
കാസർകോട്: കലട്ര മാഹിൻ ഹാജി എം.എൽ.എക്കു മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖ കമ്മിറ്റി ഉജ്വല സ്വീകരണം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന ആവേശമായ പരിപാടി മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എൻ.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.കലട്ര മാഹിൻ ഹാജിക്കുള്ള യൂത്ത് ലീഗ് ഉപഹാരം നെല്ലിക്കുന്നു സമ്മാനിച്ചു.സി.എ. അബ്ദുല്ല കുഞ്ഞി ഹാജി ഹാരാർപ്പണം ചെയ്തു . ജനങ്ങൾ ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് …