മത്സ്യത്തൊഴിലാളി സമ്പാദ്യ-സമാശ്വാസ പദ്ധതി വിതരണം ചെയ്യുന്നില്ല: സംസ്ഥാന സര്‍ക്കാറിന്റെ മത്സ്യതൊഴിലാളി വഞ്ചനയ്‌ക്കെതിരെ ജില്ലാ ഫിഷറീസ് ഓഫീസ് ധര്‍ണ്ണ ജൂലൈ 6ന്

കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ-സമാശ്വാസ പദ്ധതി ധനസഹായം വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ജൂലൈ 6ന് ജില്ലാ ഫിഷറീസ് ഓഫീസ് ധര്‍ണ നടത്താന്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ആഹ്വാനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈബുവാണ് സമരാഹ്വനം ചെയ്തത്. ഒ ബി സി മോര്‍ച്ച കാസര്‍കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് ഗഡുക്കളായി വിതരണം ചെയ്യേണ്ട സമാശ്വാസ തുകയില്‍ മത്സ്യ തൊഴിലാളികളുടെ വിഹിതമായ ഒരു ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നും കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിഹിതമടക്കം രണ്ട് ഗഡുകള്‍ കുടിശ്ശികയായി തുടരുകയാണെന്നു അദ്ദേഹം പറഞ്ഞു.
ട്രോളിംഗ് നിരോധന കാലയളവില്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സമാശ്വാസ പദ്ധതിയാണ് പ്രധാന ആശ്രയം. എന്നാല്‍ ധനസഹായ വിതരണം വൈകുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കെ ഷൈബു പറഞ്ഞു. മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു.
ബി ജെ പി. ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വനി മുഖ്യ പ്രഭാഷണം നടത്തി. ബാബുരാജ്, ദയാനന്ദ മുജുങ്ങാവ്, മുരളിധരന്‍ മഥൂര്‍, ദിനേശ് ചെറുഗോളി, ശ്രീധര്‍ പൈവളിഗെ, കുഞ്ഞികണ്ണന്‍, അശോക് ചെട്ടിയാര്‍, മധുസൂദന പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page