കൊച്ചിയിൽ തട്ടുകടക്ക് സമീപം ചോരക്കുഞ്ഞ്; അമ്മത്തൊട്ടിലിലേക്ക് കൈമാറി

കൊച്ചി: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കുണ്ടന്നൂർ ഫോറം മാളിന് സമീപം തട്ടുകടയുടെ അരികിലുളള ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയെ കണ്ടെത്തി കണ്ടെത്തിയത്. പ്രസവിച്ചു മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് മരട് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കരച്ചിൽ കേട്ടാണ് തട്ടുകടയിൽ എത്തിയ ആളുകൾ കുഞ്ഞിനെ കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറുമെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page