തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവന്‍ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി.
കാസര്‍കോട് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി.രാധയുടെ മാലയാണ് കവര്‍ന്നത്. ഈ മാസം
21 ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഏകദേശം ആറ് ലക്ഷം രൂപയുടെ സ്വർണ്ണ മാലയാണ് മോഷ്ടാക്കൾ തട്ടിപ്പറിച്ചെടുത്തത്. വീട്ടമ്മയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.








