എം എസ് തങ്ങൾ മദനി സമസ്ത ജില്ലാ മുശാവറ ആക്ടിംഗ് പ്രസിഡൻ്റ് 

കാസർകോട്: എം എസ് തങ്ങൾ മദനിയെ
സമസ്ത കാസർകോട് ജില്ലാ മുശാവറ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ ജില്ലാ മുശാവറയുടെ അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ത്വാഖാ അഹ് മദ് മൗലവിയുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. മുശാവറയുടെ സാധാരണ യോഗം ചേർന്നു സ്ഥിരം സംവിധാനത്തിന് അംഗീകാരം നൽകും. നിലവിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്ന മാസ്തിക്കുണ്ട് സ്വദേശിയായ തങ്ങൾ, കർണാടകയിലെ ഓലമുണ്ട ഖാസിയും മദ്റസാ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും എം ഐ സി വൈസ് പ്രസിഡൻ്റുമാണ്. വിവിധ സ്ഥലങ്ങളിൽ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page