തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 10 യാത്രക്കാര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. 10 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ കുപ്പം കപ്പണത്തട്ടില്‍ ആണ് അപകടം. തളിപ്പറമ്പിലേക്ക് വരികയായിരുന്ന പാലക്കാടന്‍സ് ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പി കെ ബസുമാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസുകള്‍ അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസുകളുടെ മുന്‍ഭാഗം പാടെ തകര്‍ന്നു. ഞായറാഴ്ച ആയതിനാല്‍ ഇരു ബസുകളിലും യാത്രക്കാര്‍ കുറവായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page