മൊഗ്രാല്‍: മയക്കുമരുന്ന് സംഘത്തെ പിടിച്ച് കെട്ടുന്നതിനൊപ്പം സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കൂടിയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍ ‘ ലക്ഷ്യമിടുന്നതെന്ന് അസി:എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്വമാണെന്ന ധാരണ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ബോധവല്‍ക്കരിക്കുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗം തുടങ്ങിയവ സമൂഹ പുരോഗതിക്കും കുടുംബത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. കൊലപാതകങ്ങളും, കുറ്റകൃത്യങ്ങളും ഏറിവരുന്നു. ഇതില്‍ വിദ്യാര്‍ത്ഥി സമൂഹവും അടിമകളാകുന്നു. ഇതിനെതിരെയുള്ള ബോധവല്‍ക്കരണത്തിന് സന്നദ്ധ സംഘടനകള്‍ക്കുള്ള പങ്ക് വലുതാണെന്നു അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ദേശീയവേദി പ്രവര്‍ത്തകര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എ എം സിദ്ധിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പി എം മുഹമ്മദ് കുഞ്ഞി, നാസര്‍ മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍, ഹമീദ് കാവില്‍, എം എ അബ്ദുറഹ്‌മാന്‍ സുര്‍ത്തിമുല്ല, എംപി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഇജാസ് പി പി, വിജയകുമാര്‍, കെ പി മുഹമ്മദ്, ബി എ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് സാഹിബ്, പി വി അന്‍വര്‍, എം എ മൂസ പ്രസംഗിച്ചു.








