കുമ്പള, ബംബ്രാണയിൽ സ്‌കൂള്‍ വളപ്പില്‍ കഞ്ചാവ് ചെടി !

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ സ്‌കൂള്‍ വളപ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ബംബ്രാണ ഗവ. ബേസിക് എൽ.പിസ്‌കൂള്‍ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പരിചിതമല്ലാത്ത ചെടി വളര്‍ന്നു നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ വിവരം എക്‌സൈസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലീം കുമാര്‍ ,കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. വി ശ്രാവണ്‍ എന്നിവര്‍ സ്ഥലത്തെത്തി. പരിശോധനയില്‍ കഞ്ചാവ് ചെടിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് ചെടി കസ്റ്റഡിയിലെടുത്തു. 50 സെന്റീമീറ്റര്‍ ഉയരമുള്ളതാണ് ബംബ്രാണയില്‍ …

രണ്ടു ഭാര്യമാരും മക്കളും ബന്ധുക്കളുമുള്ള നാരായണന്റെ മൃതദേഹം അവര്‍ക്കുവേണ്ട; ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇര്‍ഫാന ഏറ്റെടുത്തു സംസ്‌ക്കരിച്ചു

ഉപ്പള: രണ്ടു ഭാര്യമാരും മക്കളും ബന്ധുക്കളുമുള്ള മീഞ്ച ചിഗിറുപദവിലെ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാതിരുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇഖ്ബാല്‍ സ്ഥലത്തെത്തിച്ചു സംസ്‌ക്കരിച്ചു.64 കാരനായ നാരായണന്‍ ഒരു മാസം മുമ്പു നാട്ടിലെ കടവരാന്തയില്‍ ഭക്ഷണം കഴിക്കാതെ അത്യാസന്ന നിലയിലായിരുന്നു. നാരായണന്റെ ദയനീയാവസ്ഥ അറിഞ്ഞ ഇര്‍ഫാന വിവരം ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിച്ചു. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ നാരായണനെ കുളിപ്പിച്ചു വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് …

കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കുന്നിന്‍മുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

ചെന്നൈ: കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു. തമിഴ് നാട് തൂത്തുക്കുടിയിലെ തിട്ടന്‍കുളം സ്വദേശി അനിതയാണ് (29)മരിച്ചത്. കഴിഞ്ഞമാസമാണ് പ്രവാസിയായ സുരേഷിന്റെയും അനിതയുടെയും വിവാഹം നടന്നത്. കലുഗശാലമൂര്‍ത്തി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ദമ്പതികള്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. സന്ദര്‍ശനത്തിനുശേഷം ദമ്പതികള്‍ കുരങ്ങുകള്‍ക്ക് പഴങ്ങള്‍ കൊടുത്തു. ഇതുകണ്ട മറ്റു കുരങ്ങുകള്‍ യുവതിയുടെ ചുറ്റും കൂടി. വാനരസംഘത്തെ കണ്ട് പേടിച്ച അനിത ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുന്നിന്‍മുകളില്‍ നിന്നും 120 അടി താഴേക്ക് …

ഫിഫ ലോക കപ്പ് പ്രവചന മത്സരം: കെ ഇ എ റിഗ്ഗായ് ഏരിയാ പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേഷൻ അസോസിയേഷൻ കെ ഇ എ കുവൈത്ത്, റിഗ്ഗായ് ഏരിയാ കമ്മിറ്റി സഘടിപ്പിക്കുന്ന ഫിഫ ലോക കപ്പ് പ്രവചന മത്സരത്തിന്റെ പോസ്റ്റർ, കെ ഇ എ കേന്ദ്ര പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച് പ്രകാശനം ചെയ്തു. റിഗ്ഗായ് കാസർകോട് ഹബ്ബിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് സത്താർ കൊളവയൽ അധ്യക്ഷതവഹിച്ചു. മുഹമ്മദ് കുഞ്ഞി ഉത്‌ഘാടനം ചെയ്തു. കേന്ദ്ര ജോ സെക്രട്ടറി അബ്ദുള്ള കടവത്ത്, മീഡിയാ കൺവീനർ റഫീക്ക് ഒളവറ, ഫാറൂക്ക് പച്ചമ്പള …

ഭാര്യയെ കൊന്ന കേസിൽ 74-കാരന് വധശിക്ഷ; ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രതിക്ക് ഒടുവിൽ അന്ത്യം

പി പി ചെറിയാൻ ഫ്ലോറിഡ: മുപ്പത്തിനാല് വർഷം മുമ്പ് ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ 74-കാരനായ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. വ്യാഴാഴ്ച വൈകുന്നേരം ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വെച്ചാണ് ഡസ്റ്റി റേ സ്പെൻസർ എന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്. ഫ്ലോറിഡയുടെ ആധുനിക ചരിത്രത്തിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കൂടിയ തടവുകാരനാണ് സ്പെൻസർ. ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന ഒൻപതാമത്തെ വധശിക്ഷയാണിത്. ലൂസിയാനയിലെ സ്റ്റാർക്കിന് സമീപമുള്ള ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വെച്ച് മൂന്ന് മരുന്നുകൾ അടങ്ങിയ …

ഭര്‍ത്താവിന്റെ പീഡനം, ദൃശ്യങ്ങള്‍ മാതാവിന് അയച്ചുകൊടുത്തതിന് പിന്നാലെ 27 കാരി ജീവനൊടുക്കി

തിരുവനന്തപുരം: ആറ്റുകാലില്‍ ഭര്‍തൃമതിയായ യുവതി ആത്മഹത്യ ചെയ്തു. 27 കാരി ആരതിയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പരാതി. ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ മാതാവിന് അയച്ചു നല്‍കിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ നിരന്തര പീഡനം മൂലമാണ് ആരതി ആത്മചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.ആറ്റുകാലില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ആരതിയും ഭര്‍ത്താവ് അതുലും.ഒന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ തന്നെ ഭര്‍ത്താവിന്റെ പീഡനം …

നാദവിസ്മയത്തിന്റെ താളലയങ്ങൾ: രാജൻ കോരയുമായുള്ള “സ്വർഗീയ നാദം” സംവാദം സമാപിച്ചു

പി പി ചെറിയാൻ അറ്റ്ലാന്റ : ആഗോളതലത്തിലെ സംഗീതപ്രേമികൾക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂർവ സായാഹ്നം സമ്മാനിച്ചുകൊണ്ട് “സ്വർഗ്ഗീയ നാദം” മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു. ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും, ഗാനരചയിതാവും, സംഗീതസംവിധായകനുമായ രാജൻ കോരയുമായി നടത്തിയ സുവർണ്ണ സംഗീത സംവാദം ഏറെ ശ്രദ്ധേയമായി. 2026 ജൂൺ 26, വെള്ളിയാഴ്ച രാത്രി 8.15-ന് സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് പരിപാടി അരങ്ങേറിയത്. പി. പി. ചെറിയാന്റെ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഗീത സായാഹ്നത്തിന് അനുഗ്രഹീതമായ ഒരു …

വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന

കാസര്‍കോട്: വ്യാജ ചികിത്സയും ആഭിചാര ക്രിയകളും നടക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി വി ഡി സതീശനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ചെര്‍ക്കള, ബാലനടുക്കത്തു പ്രവര്‍ത്തിക്കുന്ന ‘ദാറുല്‍ അമാന്‍’ എന്ന ചികിത്സാ കേന്ദ്രത്തിലാണ് വിദ്യാനഗര്‍ എസ് ഐ അനൂപും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് ഇന്ന് (ശനി) രാവിലെ പത്തുമണിയോടെ റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ എന്തൊക്കെ കണ്ടെത്തിയെന്നു വ്യക്തമല്ല.ചികിത്സ തേടി വിദൂരദിക്കുകളില്‍ നിന്നു പോലും നിത്യവും നിരവധി പേര്‍ ‘ദാറുല്‍ അമാന്‍’ എന്ന ചികിത്സാ …

വീട്ടില്‍ ബീഫ് പാചകം ചെയ്തു; 3 സ്ത്രീകള്‍ അറസ്റ്റില്‍; ഗോവധ നിരോധന നിയമപ്രകാരം കേസ്

ലക്നൗ: വീട്ടില്‍ ബീഫ് പാചകം ചെയ്തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാംബിയിലാണ് സംഭവം. ബുധനാഴ്ചയാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്.തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് ഒരു കിലോ വീതം പാചകം ചെയ്തതും ചെയ്യാത്തതുമായ ബീഫ് കണ്ടെത്തി. സംഘത്തെ കണ്ടയുടനെ നാല് പേര്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മൂന്നു സ്ത്രീകളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്ത്രീകള്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തെന്നു പൊലീസ് വ്യക്തമാക്കി. …

ആന്ത്രോപ്പിക്കിന്റെ എ ഐ കയറ്റുമതി വിലക്ക് ട്രംപ് ഭരണകൂടം ഭാഗികമായി നീക്കി

പി പി ചെറിയാൻ വാഷിംഗ്ടൺ: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപ്പിക്കിന് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് ട്രംപ് ഭരണകൂടം ഭാഗികമായി നീക്കി. സൈബർ ആക്രമണ ഭീഷണികൾ മുൻനിർത്തി രണ്ടാഴ്ച മുൻപാണ് കമ്പനിയുടെ അത്യാധുനിക മോഡലുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ ഉത്തരവോടെ കമ്പനിയുടെ ‘മിഥോസ് 5’ എന്ന പ്രമുഖ എ ഐ മോഡൽ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം കമ്പനികൾക്കും സർക്കാർ ഏജൻസികൾക്കും ലഭ്യമാകും. എന്നാൽ കമ്പനിയുടെ ‘ഫേബിൾ 5’ എന്ന മറ്റൊരു നൂതന മോഡലിന്റെ വിലക്ക് ഇപ്പോഴും തുടരുകയാണ്. …

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആചരിച്ചു

കാസര്‍കോട്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി മസ്ത സ്ഥാപക ദിനംആചരിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ വൈജ്ഞാനികവും ധാര്‍മ്മികവുമായ മുന്നേറ്റത്തില്‍ മദ്റസകളും മുഅല്ലിമുകളും വഹിക്കുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ദാരിമി പള്ളങ്കോട് പ്ര ഭാഷണം നടത്തി. ചെങ്കളം അബ്ദുല്ല ഫൈസി, ഹംസത്തു സഅദി, ഇബ്രാഹിം ഫൈസി പള്ളങ്കോട്, അഷ്‌റഫ് അല്‍ അസ്നവി, റഷീദ് ബെളിഞ്ചം, …

സെന്‍സസ് 2027; എന്യുമറേറ്റര്‍ വീട്ടില്‍ വരുമ്പോള്‍ എന്തൊക്കെ രേഖകള്‍ കരുതണം? ചോദ്യങ്ങള്‍ എന്തൊക്കെ?

കാസര്‍കോട്: ഇന്ത്യയുടെ പതിനാറാമത് ദേശീയ സെന്‍സസിന്റെ ആദ്യ ഘട്ടം 2026 ജൂലായ് ഒന്നു മുതല്‍ 31 വരെ നടക്കും. ആദ്യഘട്ടത്തില്‍ ജീവിത നിലവാരങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള വിവര ശേഖരണമായിരിക്കും നടക്കുക. രണ്ടാംഘട്ടത്തില്‍ വ്യക്തിഗത വിവരങ്ങളാണ് ശേഖരിക്കുക. ഇതിനു മുമ്പു നടന്ന സെന്‍സസുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഓണ്‍ലൈനായി വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.വീടിന്റെ സ്വഭാവം, സ്വന്തമോ, വാടകയോ?, മുറികളുടെ എണ്ണം, കുടിവെള്ള സൗകര്യം, ശൗചാലയം, വൈദ്യുതി, പാചക ഇന്ധനം, ഇന്റര്‍നെറ്റ്, ടി വി, മൊബൈല്‍, വാഹനം, ലാപ്‌ടോപ്പ് …

ഓപ്പറേഷന്‍ തൂഫാന്‍; പടന്നക്കാട് എംഡിഎംഎ വേട്ട; പൊലീസിനെ കണ്ട് ഓടിയ പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട്: പടന്നക്കാട് ഓവര്‍ബ്രിഡ്ജിന് സമീപം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം ഉഴിച്ചി കരുവാട്ട്പുരയിലെ കെ.പി അനസ്(27), ചെറുപുഴ കല്ലട മണക്കാട് തെക്കേപ്പുരയിലെ എം.ടി.പി. തബസീര്‍(33) എന്നിവരാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.140 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ എത്തിയ കാറും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച നടന്ന വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സംശയത്തെ തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി. പൊലീസ് വരുന്നത് കണ്ട് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് …

ആലംപാടി പളളിയില്‍ ഭണ്ഡാര കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: ആലംപാടി ജുമാ മസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. മോഷ്ടാവെന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യം പള്ളിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണമെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ പ്രാര്‍ത്ഥനക്കെത്തിയവരാണ് മോഷണ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ മോഷ്ടാവ് മസ്ജിദിന്റെ ഗേറ്റ് തുറന്നുഅകത്തു കടക്കുന്നതും 12 മണിക്ക് തിരിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. വിദ്യാനഗര്‍ പൊലീസ് …

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാതിരുന്ന ബേക്കറി ഉടമയെ മര്‍ദ്ദിച്ച് അവശനാക്കി; പൊലീസ് നിഷ്‌ക്രിയത്വത്തിൽ മനംനൊന്ത കടയുടമ ആത്മഹത്യചെയ്തു

കൊല്ലം: മദ്യപാനത്തിനു ഗ്ലാസ് നല്‍കാതിരുന്ന ബേക്കറിക്കട ഉടമയെ അഞ്ചംഗ മദ്യസംഘം കടയില്‍ക്കയറി ആക്രമിച്ച് അവശനാക്കിയ സംഭവത്തില്‍ നടപടി ഉണ്ടാകാത്തതില്‍ ദുഃഖിതനായ കടയുടമ ആത്മഹത്യാക്കുറിപ്പെഴുതിവച്ച ശേഷം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.നെടുമണ്‍കാവ് ബിവറേജസ് മദ്യക്കടക്കടുത്തു ബേക്കറി നടത്തിയിരുന്ന നെടുമണ്‍കാവ് ഗിരീഷ് ഭവനിലെ വാമദേവ (74)നാണ് പൊലീസില്‍ നിന്നു സ്വാഭാവിക നീതി ലഭിക്കാത്തതില്‍ ദുഃഖിതനായി ആത്മഹത്യ ചെയ്തത്. 21-നു വൈകിട്ട് ആറുമണിക്കു അഞ്ചംഗ സംഘം വാമദേവന്റെ ബേക്കറിയിലെത്തി 10 രൂപയുടെ കുപ്പിവെള്ളം വാങ്ങിയ ശേഷം ഗ്ലാസ് ആവശ്യപ്പെടുകയായിരുന്നെന്നു ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.മദ്യപിക്കാൻ …

ആഗുംബെ: രാജവെമ്പാലകളുടെ സ്വർഗ രാജ്യം

കൊടക്കാട് നാരായണൻ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്ന ആഗുംബെയിലേക്ക് യാത്രാനന്ദയോടൊപ്പം ഒരു സഞ്ചാരം.രാജവെമ്പാലയെ കുറിച്ച്പേടിപ്പെടുത്തുന്ന ഓർമ്മകൾ സമ്മാനിച്ച പ്രൈമറി ക്ലാസുകളിലെ ശാസ്ത്ര വിഷയങ്ങളിൽ ആഗുംബെയെ പരാമർശിച്ചതായി അറിയില്ല. പക്ഷെ ഇന്ന് .രാജവെമ്പാലയെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്ന സ്ഥലമാണ് കർണാടകയിലെ ആഗുംബെ. “രാജവെമ്പാലയുടെ തലസ്ഥാനം” (കിങ് കോബ്ര ക്യാപിറ്റൽ ഓഫ് ഇന്ത്യ ) എന്ന വിശേഷണത്തോടെ ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളുടെയും ഗവേഷകരുടെയും ശ്രദ്ധ ആഗുംബെ നേടിയിട്ടുണ്ട്.പശ്ചിമഘട്ടത്തിലെ അതിസാന്ദ്രമായ നിത്യഹരിത മഴക്കാടുകളാണ് ആഗുംബെയുടെ പ്രധാന സവിശേഷത.വർഷത്തിൽ 7,000–8,000 മില്ലിമീറ്ററിലേറെ മഴ ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും …

തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും നടനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ഗോവയില്‍ നടന്ന ഖുഷ്ബു സുന്ദറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനടുത്തുള്ള വെള്ളന്‍കോവിലിലാണ് ഭാഗ്യരാജ് ജനിച്ചത്. കൃഷ്ണസ്വാമി, അമരാവതിയമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കുതന്നെ എം. ജി. രാമചന്ദ്രന്‍, രാജേഷ് ഖന്ന എന്നിവരുടെ ആരാധകനായിരുന്നു …

പള്ളിക്കര, കല്ലിങ്കാലില്‍ പുള്ളിമുറി; 11,500 രൂപയുമായി 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര, കല്ലിങ്കാലിലെ പുള്ളിമുറി കേന്ദ്രത്തില്‍ ബേക്കല്‍ പൊലീസ് നടത്തിയ റെയ്ഡിൽ നാലു പേര്‍ അറസ്റ്റില്‍. ബേക്കല്‍, കുന്നില്‍, ഖ്ളിരിയ നഗറിലെ മുഹമ്മദ് മന്‍സൂര്‍ (29), പള്ളിക്കര, തൊട്ടിയിലെ ടി ഐ റഷീദ്(49), പൂച്ചക്കാട് റഷീദ് മന്‍സിലിലെ കെ എം അബൂബക്കര്‍ (50), മുഹമ്മദ് ഷിയാബ് (41)എന്നിവരെയാണ് ബേക്കല്‍ എസ് ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 11,500 രൂപയും ചീട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്(ശനി) പുലര്‍ച്ചെ രണ്ടേമുക്കാല്‍ മണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ …