വീട്ടില്‍ ബീഫ് പാചകം ചെയ്തു; 3 സ്ത്രീകള്‍ അറസ്റ്റില്‍; ഗോവധ നിരോധന നിയമപ്രകാരം കേസ്

ലക്നൗ: വീട്ടില്‍ ബീഫ് പാചകം ചെയ്തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാംബിയിലാണ് സംഭവം. ബുധനാഴ്ചയാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് ഒരു കിലോ വീതം പാചകം ചെയ്തതും ചെയ്യാത്തതുമായ ബീഫ് കണ്ടെത്തി. സംഘത്തെ കണ്ടയുടനെ നാല് പേര്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മൂന്നു സ്ത്രീകളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്ത്രീകള്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തെന്നു പൊലീസ് വ്യക്തമാക്കി. ഓടി രക്ഷപ്പെട്ടത് തങ്ങളുടെ ഭര്‍ത്താക്കന്മാരും സുഹൃത്തുമാണെന്ന് പിടിയിലായ സ്ത്രീകള്‍ പറഞ്ഞു.
അറസ്റ്റ് ചെയ്ത സ്ത്രീകളെ ജുഡീഷ്യല്‍ കസ്റ്റിയില്‍ വിട്ടു. ഇറച്ചി സാമ്പിളുകള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഡെപ്യൂട്ടി എസ്പി സിംഗ് പറഞ്ഞു. മാംസം എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും മുമ്പ് വാങ്ങിയതാണോ എന്നും അന്വേഷിക്കുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page