ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആചരിച്ചു

കാസര്‍കോട്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി മസ്ത സ്ഥാപക ദിനം
ആചരിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ വൈജ്ഞാനികവും ധാര്‍മ്മികവുമായ മുന്നേറ്റത്തില്‍ മദ്റസകളും മുഅല്ലിമുകളും വഹിക്കുന്ന പങ്ക് അദ്ദേഹം അനുസ്മരിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ദാരിമി പള്ളങ്കോട് പ്ര ഭാഷണം നടത്തി. ചെങ്കളം അബ്ദുല്ല ഫൈസി, ഹംസത്തു സഅദി, ഇബ്രാഹിം ഫൈസി പള്ളങ്കോട്, അഷ്‌റഫ് അല്‍ അസ്നവി, റഷീദ് ബെളിഞ്ചം, ഇര്‍ഷാദ് ഹുദവി ബെദിര, സഈദ് അസ്അദി പുഞ്ചാവി, മൊയ്തു മൗലവി ചെര്‍ക്കള, അബ്ദുല്‍ ഹമീദ് ഫൈസി ബോവിക്കാനം, ജമാല്‍ ദാരിമി ആലമ്പാടി, ഹാശിം ദാരിമി ദേലമ്പാടി, ആഷിഖ് തങ്ങള്‍, റിയാസ് അശ്ശാഫി കുമ്പള, ജബ്ബാര്‍ അശ്ശാഫി സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page