സെന്‍സസ് 2027; എന്യുമറേറ്റര്‍ വീട്ടില്‍ വരുമ്പോള്‍ എന്തൊക്കെ രേഖകള്‍ കരുതണം? ചോദ്യങ്ങള്‍ എന്തൊക്കെ?

കാസര്‍കോട്: ഇന്ത്യയുടെ പതിനാറാമത് ദേശീയ സെന്‍സസിന്റെ ആദ്യ ഘട്ടം 2026 ജൂലായ് ഒന്നു മുതല്‍ 31 വരെ നടക്കും. ആദ്യഘട്ടത്തില്‍ ജീവിത നിലവാരങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള വിവര ശേഖരണമായിരിക്കും നടക്കുക. രണ്ടാംഘട്ടത്തില്‍ വ്യക്തിഗത വിവരങ്ങളാണ് ശേഖരിക്കുക. ഇതിനു മുമ്പു നടന്ന സെന്‍സസുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഓണ്‍ലൈനായി വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വീടിന്റെ സ്വഭാവം, സ്വന്തമോ, വാടകയോ?, മുറികളുടെ എണ്ണം, കുടിവെള്ള സൗകര്യം, ശൗചാലയം, വൈദ്യുതി, പാചക ഇന്ധനം, ഇന്റര്‍നെറ്റ്, ടി വി, മൊബൈല്‍, വാഹനം, ലാപ്‌ടോപ്പ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ കൈമാറേണ്ടത്.
രണ്ടാംഘട്ടത്തില്‍ വ്യക്തിഗത വിവരങ്ങളാണ് വീടുകളില്‍ എത്തുന്ന എന്യുമറേറ്റര്‍ക്ക് കൈമാറേണ്ടത്. അടിസ്ഥാന വിവരങ്ങളുടെ കൂട്ടത്തില്‍ പേര്, കുടുംബ മേധാവിമായുള്ള ബന്ധം, ലിംഗം, ജനനതീയതി, വയസ്, വിവാഹ സ്ഥിതി എന്നിവ നല്‍കണം.
വിദ്യാഭ്യാസവും ജോലി വിവരവും എന്ന വിഭാഗത്തില്‍ സാക്ഷരത, വിദ്യാഭ്യാസ നില, ജോലി, ജോലിയുടെ തരം എന്നീ വിവരങ്ങള്‍ നല്‍കണം. കുടിയേറ്റം എന്ന വിഭാഗത്തില്‍ ജനിച്ച സ്ഥലം, മുന്‍ താമസം, മാറിയ കാര്യങ്ങള്‍ എന്നിവയും ഭിന്നശേഷി ,സംസാര ഭാഷ എന്നീ വിവരങ്ങളും കൈമാറണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page