ഓപ്പറേഷന്‍ തൂഫാന്‍: ഹൊസബെട്ടുവിലെ വാടക ക്വാർട്ടേഴ്സില്‍ പൊലീസ് റെയ്ഡ്; 4.240 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡില്‍ എം ഡി എം എ യുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഹൊസബെട്ടുവിലുള്ള മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹംസ നീരാരി (46)യാണ് അറസ്റ്റിലായത്. കര്‍ണ്ണാടക, ബണ്ട്വാള്‍, പാണ്ടവര്‍ക്കല്ല് സ്വദേശിയാണ്.ക്വാര്‍ട്ടേഴ്‌സില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് റെയ്ഡ് നടത്തിയത്. ഹംസ ഉപയോഗിക്കുന്ന കിടപ്പു മുറിക്കകത്തെ കട്ടിലിന്റെ സൈഡില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് …

ജോലിക്കു പോയ ആള്‍ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, ബളവന്തടുക്ക സ്വദേശിയും മണിയൂരില്‍ താമസക്കാരനുമായ ബി.സി. ചന്ദ്രന്‍ (56) ആണ് മരിച്ചത്. കല്ലുകെട്ടു മേസ്തിരിയാണ്.ഇന്നലെ (വെള്ളി) രാവിലെ പതിവ് പോലെ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നുവെന്നു പറയുന്നു. അതിനു ശേഷം മറ്റാരും കണ്ടിരുന്നില്ല. വൈകുന്നേരം മൂന്നര മണിയോടെ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയവരാണ് ചന്ദ്രനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആദൂര്‍ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. …

കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹൈസ്കൂളിലെ റിട്ട. അധ്യാപിക ലക്ഷ്മി ടീച്ചർ അന്തരിച്ചു, സംസ്കാരം ഇന്ന് വൈകിട്ട്

കാഞ്ഞങ്ങാട്: സൗത്ത് ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക ലക്ഷ്മി ടീച്ചർ (87) അന്തരിച്ചു. സംസ്‍കാരം ശനിയാഴ്ച വൈകിട്ട്. ഭർത്താവ്: പരേതനായ കെവി കുഞ്ഞമ്പു(മുൻ ജില്ലാ സാക്ഷരത ഓഫീസർ ). മക്കൾ: സുധ(റിട്ട:പ്രൊഫ.നെഹ്‌റു കോളേജ്), ഡോ.ഗീത( യൂഎസ്‌എ ), ഡോ. ജ്യോതി കാഞ്ഞങ്ങാട്, പരേതയായ ലത. മരുമക്കൾ: പരേതനായ വി സുധാകരൻ (ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസർ ), ഡോ.ഉമാകുമാരൻ(അമേരിക്ക, ഡോ. എം. പദ്മനാഭൻ (റിട്ട. ജില്ലാ ആശുപത്രി ). സഹോദരങ്ങൾ: പരേതനായ കൃഷ്‌ണൻ കാക്കണത്ത് (മുൻ വ്യാപാരി …

വലിയ പറമ്പിലെ സോളാർ വിളക്കുകളുടെ ബാറ്ററി മോഷണം; മൂന്ന് അസം സ്വദേശികൾ പിടിയിൽ, രണ്ട് ബാറ്ററികൾ കണ്ടെടുത്തു

കാസർകോട്: സോളാർ വിളക്കുകളുടെ ബാറ്ററികൾ മോഷ്ടിച്ചു വിൽക്കുന്ന സംഘത്തിലെ മൂന്നുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. അസം ഗോൾപാര സ്വദേശികളായ നബി പരമണിക്(45), അൽ ജൗഹിദുൽ ഇസ്ലാം (26), റൗഫി ഗുൽ ഇസ്ലാം(41) എന്നിവരാണ് പിടിയിലായത്. പടന്നക്കാട് ആണ് ഇവർ താമസിക്കുന്നത്. വലിയപറമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് മോഷ്ടിച്ച രണ്ട് ബാറ്ററികൾ പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോൺ നൽകിയ പരാതിയിൽ …

നീലേശ്വരം മാർക്കറ്റ് ജംഗ്ഷൻ റോഡിൽ രണ്ടുദിവസം ഗതാഗത നിയന്ത്രണം; വാഹനങ്ങൾ ഇതുവഴി കടന്നു പോകണം

കാസർകോട് : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റിൽ സർവീസ് റോഡ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ രണ്ടുദിവസം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ 8 വരെ നീലേശ്വരം മാർക്കറ്റിൽ ജംഗ്ഷൻ റോഡ് പൂർണ്ണമായും അടച്ചിടും. വാഹനങ്ങളെ വഴി തിരിച്ചുവിടും. ഇന്ന് രാത്രി മുതൽനീലേശ്വരം നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും തെരു റോഡ് വഴിയാണ് സഞ്ചരിക്കേണ്ടത്.കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മേൽപ്പാലം വഴി എത്തി, ശ്രീദേവി സർവീസ് സ്റ്റേഷന് മുമ്പിൽ …

വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം; മരിച്ചവരുടെ എണ്ണം 920 ആയി, അടിയന്തിര സഹായവുമായി ഇന്ത്യ

കാരക്കാസ്: വെനിസ്വേലയിലെ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 920 ആയി ഉയർന്നുവെന്ന് ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏകദേശം 3,000 പേർക്ക് പരിക്കേറ്റു. ഭൂകമ്പങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രവിശ്യയായ ലാ ഗ്വൈറയെ സൈനികവൽക്കരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. തുറമുഖ നഗരമായ ലാഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സ്ഥലങ്ങളിലും ഇനിയും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുപോലുമില്ല. ലാഗ്വയ്‌റയിൽ 250 ലേറെ കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ നിലംപൊത്തിയത്. പത്തുനിലയുള്ള ഹോട്ടലടക്കം തകർന്നടിഞ്ഞു.ലാറ്റിനമേരിക്കയുടെ ആധുനിക …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനിൽ യുഎസ് വ്യോമാക്രമണം.​ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി യുഎസ് സൈന്യം ഇറാനിൽ വ്യോമാക്രമണം നടത്തി. ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളുമാണ് യുഎസ് സെൻട്രൽ കമാൻഡ് ലക്ഷ്യമിട്ടത്. കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടിയതിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ​ഇസ്രായേൽ – ലെബനൻ ഫ്രെയിംവർക്ക് കരാർ.​അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇസ്രായേലും ലെബനനും തമ്മിൽ ഒരു ഫ്രെയിംവർക്ക് …