ചെന്നൈ: കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു. തമിഴ് നാട് തൂത്തുക്കുടിയിലെ തിട്ടന്‍കുളം സ്വദേശി അനിതയാണ് (29)മരിച്ചത്. കഴിഞ്ഞമാസമാണ് പ്രവാസിയായ സുരേഷിന്റെയും അനിതയുടെയും വിവാഹം നടന്നത്. കലുഗശാലമൂര്‍ത്തി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ദമ്പതികള്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. സന്ദര്‍ശനത്തിനുശേഷം ദമ്പതികള്‍ കുരങ്ങുകള്‍ക്ക് പഴങ്ങള്‍ കൊടുത്തു. ഇതുകണ്ട മറ്റു കുരങ്ങുകള്‍ യുവതിയുടെ ചുറ്റും കൂടി. വാനരസംഘത്തെ കണ്ട് പേടിച്ച അനിത ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുന്നിന്‍മുകളില്‍ നിന്നും 120 അടി താഴേക്ക് വീണ അനിത തല്‍ക്ഷണം തന്നെ മരിച്ചു. അഗ്‌നിശമന സേനയെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








