ഭാരതത്തിൽ പിളർപ്പില്ലാതെ വളർന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപി : കെ. രഞ്ജിത്ത്

മഞ്ചേശ്വരം : വ്യക്തികൾക്കും താൽപ്പര്യങ്ങൾക്കുമുപരി രാഷ്ട്രത്തിനും സംഘടനയ്ക്കും പ്രത്യയശാസ്ത്രത്തിനും പ്രാധാന്യവും പരിഗണനയും നൽകുകയും ഒരു പിളർപ്പ് പോലുമുണ്ടാകാതെ വളരുകയും ചെയ്യുന്ന ചരിത്രമാണ് ബിജെപിയുടേതെന്ന്സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു.മഞ്ചേശ്വരം മണ്ഡലം ദ്വിദിന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്, ജനതാദൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ സംഘടനകളും നിരവധിതവണ പിളരുകയോ അവാന്തര വിഭാഗങ്ങൾ രൂപം കൊള്ളുകയോ ചെയ്തപ്പോൾ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി അനുദിനം വളർന്ന് 14 കോടി അംഗങ്ങളുള്ള …

​പോളിയോക്കെതിരെ ഹക്കീം കമ്പാറിന്റെ ബോധവത്കരണ യാത്ര; ഇത് മൂന്നാം തവണ

​കാസർകോട് : ദേശീയ പൾസ് പോളിയോ പ്രതിരോധ ദിനത്തോടനുബന്ധിച്ച് വേറിട്ട ബോധവത്കരണവുമായി പോളിയോ ബാധിതനായ ഹക്കീം കമ്പാർ വീണ്ടുമെത്തുന്നു. മുച്ച ക്ര സ്കൂട്ടറിൽ കാസർകോട് മുതൽ തലപ്പാടി വരെ ഹക്കീം പോളിയോ ബോധവത്കരണ യാത്ര ആരംഭിച്ചു.ഇത് മൂന്നാം തവണയാണ് യാത്ര . കഴിഞ്ഞ 20 വർഷത്തോളമായി പോളിയോ രോഗ പ്രതിരോധ രംഗത്ത് സജീവ സാന്നിധ്യമാണ് ഇദ്ദേഹം.​മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ജീവനക്കാരനായ ഹക്കീം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഡി.എ.ഡബ്ല്യു.എഫ് കുമ്പള ഏരിയ സെക്രട്ടറിയും, കേരള എൻ.ജി.ഒ യൂണിയൻ …

ദുബായ് മലബാർ കലാസാംസ്കാരിക വേദി വാർഷികം : സെപ്റ്റംബറിൽ തിരുവനന്തപുരത്ത് ​

ദുബായ് :നാട്ടിലും മറുനാട്ടിലുമായി രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, കലാകായിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനയായ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം സെപ്റ്റംബറിൽ തിരുവനന്തപുരത്ത് നടക്കും.​മുൻവർഷങ്ങളിൽ യു.എ.ഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചു ദുബായിൽ സംഘടിപ്പിച്ച ഗംഭീരമായ വാർഷികാഘോഷങ്ങളുടെ തുടർച്ചയായാ ണ് ഇത്തവണ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വിപുലമായ പരിപാടികളോടെ 27-ാം വാർഷികം സംഘടിപ്പിക്കുന്നത്. വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖർക്കുള്ള പുരസ്കാരങ്ങളും സമർപ്പിക്കും. ‘മീഡിയ അവാർഡ്’, ‘ബിസിനസ് എക്സലൻസി അവാർഡ്’ എന്നിവ …

ദേശീയ വടംവലി താരംവീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ദേശീയ വടംവലി താരത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ എകെജി ക്ലബ്ബിന് സമീപം താമസിക്കുന്ന ഇട്ടു എന്ന ബൈജു (37) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെവീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം വീട്ടിലെത്തിക്കും. കാസർകോട് മൊബൈൽ ടവറിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മൂന്നുതവണ തവണ മത്സരിച്ച് മെഡൽ നേടിയിരുന്നു. കാസർകോട് ജില്ലക്ക് വേണ്ടി …

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് വിഷ്ണുവിനെ വാളയാറിൽ നിന്ന് പിടികൂടി

കാസർകോട്: നീലേശ്വരം കോട്ടപ്പുറം ക്ഷേത്രത്തിൽ നടന്ന കവര്‍ച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി വിഷ്ണു (32)വാണ് പിടിയിലായത്. സംസ്ഥാനത്തെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് വിഷ്ണു. വെള്ളിയാഴ്ച വാളയാറില്‍ നിന്നാണ് ഇയാളെനീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നീലേശ്വരത്ത് എത്തിച്ചു. മെയ് 24നു കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. പതിനൊന്ന് പൂട്ടുകള്‍ പൊട്ടിച്ച മോഷ്ടാവ് 6 ഭണ്ഡാരങ്ങള്‍ തകർത്ത് 30,000 ത്തോളം രൂപ കവർന്നിരുന്നു. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. അജിത, അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. എം. …

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 5 വര്‍ഷവും നടന്നത് കൈക്കൂലി നിയമനം; ജി സുധാകരന്‍ എംഎല്‍എ

ആലപ്പുഴ: കഴിഞ്ഞ 5 വര്‍ഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനം നടത്തിയത് 2 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയായിരുന്നുവെന്നു ജി സുധാകരന്‍ എംഎല്‍എ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 2 ലക്ഷം രൂപ വീതം വാങ്ങി 100ല്‍ക്കൂടുതല്‍ ആളുകള്‍ക്ക് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് എല്ലാവര്‍ക്കുമറിയാം. ആരുടെ അനുമതിയോടെയായിരുന്നു …

10 ദിവസം മുമ്പു വിവാഹിതനായ യുവാവ് കുഴഞ്ഞു വീണു മരിച്ചു; സാക്ഷിയായി ഭാര്യ

മലപ്പുറം: ഹണിമൂണിനിടെ നവവരന്‍ കുഴഞ്ഞു വീണു മരിച്ചു.മലപ്പുറം വേങ്ങരയിലെ എ കെ മുഹമ്മദ് ഇര്‍ഫാനാണ് മധുവിധുവിനിടയില്‍ മരിച്ചത്. ശ്രീലങ്കയില്‍ ആയിരുന്നു മരണം. സ്‌കൂബ ഡൈവിംഗ് ചെയ്യുന്നതിനിടെയായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടു കുഴഞ്ഞു വീണതെന്നു പറയുന്നു. 10 ദിവസം മുമ്പായിരുന്നു വിവാഹം.ഇര്‍ഫാനും ഭാര്യയും സുഹൃത്തുക്കളും ബന്ധുക്കളുമൊപ്പമാണ് ഹണിമൂണിനു ശ്രീലങ്കയിലെത്തിയത്. സ്‌കൂബ ഡൈവിംഗിനിടെ കടലിനടിയില്‍ വച്ചാണ് ഇര്‍ഫാനു നെഞ്ചുവേദന ഉണ്ടായതെന്നു പറയുന്നു. പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നുവത്രെ. ട്രെയ്‌നര്‍മാരും സുഹൃത്തുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇര്‍ഫാന്‍ മരണപ്പെടുകയായിരുന്നു. സജീവ പൊതു പ്രവര്‍ത്തകനുമായിരുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള …

നാളെമുതല്‍ കാലവര്‍ഷം ശക്തമാകും; കാസര്‍കോട് നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട …

മൃതദേഹത്തെ വച്ചു രാഷ്ട്രീയ ലാഭക്കച്ചവടം; ലീഗിന്റെ ശ്രമം അപലപനീയമെന്ന് എം എല്‍ അശ്വിനി

ഉപ്പള: രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹത്തെ വച്ച് രാഷ്ട്രീയ ലാഭമെടുക്കാനുള്ള മുസ്ലീം ലീഗിന്റെയും ലീഗ് ജനപ്രതിനിധികളുടെയും ശ്രമം അപലപനീയമാണെന്നു ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി പറഞ്ഞു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സംസ്‌ക്കാരത്തിന്റെ ചെലവു താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അതിനുള്ള അനുമതി ജനപ്രതിനിധികള്‍ക്കു വിട്ടു നല്‍കിയതെന്ന് അറിയിപ്പില്‍ അവര്‍ പറഞ്ഞു.മൃതദേഹത്തിന്റെ ഭൗതിക ശരീരം സംസ്‌ക്കരിക്കാനുള്ള ചെലവു വഹിച്ചതും സംസ്‌ക്കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയതും സേവാ ഭാരതിയാണെന്ന് അശ്വിനി …

ലോക റഫ്രിജറേഷന്‍ ദിനം; പൊലീസ് സ്റ്റേഷനിലെ എ സികള്‍ സൗജന്യമായി സര്‍വ്വീസ് ചെയ്തു

കാസര്‍കോട്: ലോക റഫ്രിജറേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എയര്‍കണ്ടീഷണറുകള്‍ സൗജന്യമായി സര്‍വ്വീസ് ചെയ്തു. സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ എസികളാണ് സൗജന്യമായി സര്‍വ്വീസ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്‍ പി., പിആര്‍ഒ സുരേഷ്, എഎസ്‌ഐ ദീപക്എന്നിവര്‍ അസോസിയേഷന്റെ സേവനത്തിന് നന്ദി പറഞ്ഞു.അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കിഷോര്‍ കുമാര്‍, ജില്ലാ പ്രസിഡണ്ട് അമീര്‍ അലി, താലൂക്ക് പ്രസിഡണ്ട് അശ്വത് രാജ്, സെക്രട്ടറി ബ്ലെസന്‍, ട്രഷറര്‍ …

ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതിവീണു; കഴുത്തില്‍ കമ്പി തുളച്ച് കയറി, 16 കാരന് ദാരുണാന്ത്യം

മലപ്പുറം: ടെറസില്‍ നിന്നും കാല്‍ വഴുതി വീഴവേ കഴുത്തില്‍ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.കഴിഞ്ഞ മാസം 31 നായിരുന്നു അപകടം നടന്നത്. ടെറസില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തില്‍കാല്‍ വഴുതി ഗേറ്റിനു മുകളിലേക്ക് വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ശസ്ത്രക്രിയയും …

മോഷ്ടിക്കാനെത്തുന്നത് നഗ്നനായി മുഖം മറച്ച്; തട്ടുകട കുത്തിത്തുറന്ന്‌ 12 ഓംലറ്റുകള്‍ ഉണ്ടാക്കി, കള്ളന്‍ പിടിയില്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ നഗ്നനായി മോഷണപരമ്പര നടത്തിയ കള്ളന്‍ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ബിജു സെബാസ്റ്റ്യനാ(50)ണ് അറസ്റ്റിലായത്. ഈ മാസം പത്തിന് ചെങ്ങന്നൂരിലെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ മോഷണ കേസുകളിലാണ് പ്രതി പിടിയിലായത്. അന്ന് മോഷണം കഴിഞ്ഞ് മടങ്ങും വഴി പ്രതി തട്ടുകട കുത്തിത്തുറന്ന് 12 കോഴി മുട്ടകള്‍ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ഇവിടെ നിന്ന് 3000 രൂപയും കവര്‍ന്നിരുന്നു. പരിപരിസരത്തെ അഞ്ച് വീടുകളിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. …

കീഴാറ്റൂരിലെ വയൽക്കിളി സമരം: വിധി തിങ്കളാഴ്ച്ച

തളിപ്പറമ്പ്: കേരളം ശ്രദ്ധിച്ച വയൽക്കിളി സമരവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസില്‍ വിധി തിങ്കളാഴ്ച. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു ‘വയല്‍ക്കിളികള്‍, എന്ന പേരില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 14-ാം തീയതി വയല്‍ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാന്‍ സമരക്കാര്‍ വയലില്‍ അണിനിരന്നിരുന്നു.കുപ്പിയില്‍ നിറച്ച പെട്രോളുമായാണ് സമര നേതാവായ നമ്പ്രാടത്ത് ജാനകി ഉള്‍പ്പെടുന്ന സ്ത്രീകളടക്കം അണിനിരന്നത്. അന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. …

ആറളം ഫാമിൽ കാട്ടാന വനം വകുപ്പിന്റെ വാഹനം മറിച്ചിട്ടു: അഞ്ചു ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ:ആറളം ഫാമില്‍ കാട്ടാന വനംവകുപ്പിന്റെ വാഹനം മറിച്ചിട്ടു. അഞ്ച് ജീവനക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് (ശനി) പുലര്‍ച്ചെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സ്ഥിരം അക്രമിയായ മോഴ ആനയാണ് പരാക്രമം നടത്തിയത്.കഴിഞ്ഞ ഫെബ്രുവരിയില്‍ അനീഷ് എന്ന യുവാവ് കൊല്ലപ്പെട്ടത് ഈ ആനയുടെ അക്രമത്തിലാണ്. അന്ന് അനീഷിന്റെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആറളത്ത് കഴിഞ്ഞ 12 വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 15 ജീവന്‍ നഷ്ടമായപ്പോള്‍ കൂടുതല്‍ …

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോണ്‍ ആണ് ഫലം പ്രഖ്യാപിച്ചത്. ആകെ പരീക്ഷ എഴുതിയ 95016 വിദ്യാര്‍ത്ഥികളില്‍ 79717 പേര്‍ പ്രവേശനത്തിന് യോഗ്യത നേടി. എന്‍ജിനീയറിങ് വിഭാഗത്തില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശി വിസ്മയക്കാണ് മൂന്നാം റാങ്ക്. ഫാര്‍മസി വിഭാഗത്തില്‍ വിനായക് നാരായണന്‍ ഒന്നാംറാങ്കും ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. …

മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ചു;ഡ്രൈനേജിന് ഒരുക്കിയ കുഴിയിലേക്ക് ലോറി മൂക്കുകുത്തിവീണു

കാസര്‍കോട്: ദേശീയ പാതയിൽ സര്‍വ്വീസ് റോഡരുകില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ച് മുന്നോട്ട് നീങ്ങിയ ലോറി ഡ്രൈനേജിനായി എടുത്ത കുഴിയിലേയ്ക്ക് മൂക്കുകുത്തി വീണു. വെള്ളിയാഴ്ച രാത്രി ഉപ്പള, ഭഗവതി ഗേറ്റിനു സമീപത്താണ് അപകടം. മംഗ്‌ളൂരു ഭാഗത്തു നിന്നു ഉപ്പളയിലേക്ക് വരികയായിരുന്നു ലോറി. ഉപ്പള ഗേറ്റില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ഡ്രൈനേജില്‍ കൂടി ഒഴികിപ്പോകുന്ന വെള്ളത്തിന്റെ അളവ് കുറയുകയും സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുകയും ചെയ്തതോടെയാണ് പുതിയതൊന്നു കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം സ്ഥലത്ത് കുഴിയെടുക്കുകയും റോഡ് അടച്ചിട്ടിരിക്കുന്നുവെന്ന മുന്നറിയിപ്പ് …

നിര്‍ത്തിയിട്ട കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; 25 കാരന് ദാരുണാന്ത്യം

മുംബൈ: കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈക്കു സമീപം മീരാറോഡില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായ മോഹിത് സോണിയാണു(25) മരിച്ചത്. വില്‍ക്കാന്‍വേണ്ടി നിര്‍ത്തിയിട്ട കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു വാഹനം പരിശോധിക്കവെയാണ് സ്റ്റിയറിങ് വീല്‍ എയര്‍ബാഗ് പൊടുന്നനെ പൊട്ടിത്തെറിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ഹോണ്ട കാറിലെ എയര്‍ബാഗിന്റെ പ്ലാസ്റ്റിക് കവചം കഴുത്തില്‍ മുറുകി രക്തം വാര്‍ന്നായിരുന്നു മരണം. ശബ്ദം കേട്ടെത്തിയവഴിയാത്രക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഭയാന്ദറിലെ പണ്ഡിറ്റ് ഭീംസെന്‍ ജോഷിആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക …

കരിച്ചേരിയിലെ എ. രാമകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പൊയ്‌നാച്ചി, കരിച്ചേരി, പുളിയക്കരയിലെ പൊതുപ്രവര്‍ത്തകനും റേഷന്‍ഷോപ്പ് ജീവനക്കാരനുമായിരുന്ന എ രാമകൃഷ്ണന്‍ (61) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ നടക്കും. ഭാര്യ: നിര്‍മ്മല. മക്കള്‍: ടി. നിജീഷ് കുമാര്‍ (ജയിലര്‍), ടി നിമിഷ (നഴ്‌സ് ,സൗദി അറേബ്യ). സഹോദരി: ജലജാക്ഷി.സിപിഎം ബ്രാഞ്ച് സെക്രട്ടറി, എകെജി കലാ കായികകേന്ദ്രം സെക്രട്ടറി, കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പള്ളിക്കര കോ-ഓപ്പറേറ്റീവ് സൊസൈറ്റി റിട്ട. ജീവനക്കാരനാണ്.