കാസര്‍കോട്: വ്യാജ ചികിത്സയും ആഭിചാര ക്രിയകളും നടക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി വി ഡി സതീശനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ചെര്‍ക്കള, ബാലനടുക്കത്തു പ്രവര്‍ത്തിക്കുന്ന ‘ദാറുല്‍ അമാന്‍’ എന്ന ചികിത്സാ കേന്ദ്രത്തിലാണ് വിദ്യാനഗര്‍ എസ് ഐ അനൂപും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് ഇന്ന് (ശനി) രാവിലെ പത്തുമണിയോടെ റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ എന്തൊക്കെ കണ്ടെത്തിയെന്നു വ്യക്തമല്ല.
ചികിത്സ തേടി വിദൂരദിക്കുകളില്‍ നിന്നു പോലും നിത്യവും നിരവധി പേര്‍ ‘ദാറുല്‍ അമാന്‍’ എന്ന ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തുന്നുണ്ടെന്നും വ്യാജ ചികിത്സയാണ് ഇവിടെ നടക്കുന്നതെന്നുമാണ് മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയില്‍ പറയുന്നതെന്നാണ് സൂചന.








