കാഞ്ഞങ്ങാട്: പടന്നക്കാട് ഓവര്‍ബ്രിഡ്ജിന് സമീപം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം ഉഴിച്ചി കരുവാട്ട്പുരയിലെ കെ.പി അനസ്(27), ചെറുപുഴ കല്ലട മണക്കാട് തെക്കേപ്പുരയിലെ എം.ടി.പി. തബസീര്‍(33) എന്നിവരാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.140 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവര്‍ എത്തിയ കാറും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച നടന്ന വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സംശയത്തെ തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി. പൊലീസ് വരുന്നത് കണ്ട് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി. വില്‍പനക്കായാണ് ഇത് കൊണ്ടുപോകുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.







