കാസര്‍കോട്: പള്ളിക്കര, കല്ലിങ്കാലിലെ പുള്ളിമുറി കേന്ദ്രത്തില്‍ ബേക്കല്‍ പൊലീസ് നടത്തിയ റെയ്ഡിൽ നാലു പേര്‍ അറസ്റ്റില്‍. ബേക്കല്‍, കുന്നില്‍, ഖ്ളിരിയ നഗറിലെ മുഹമ്മദ് മന്‍സൂര്‍ (29), പള്ളിക്കര, തൊട്ടിയിലെ ടി ഐ റഷീദ്(49), പൂച്ചക്കാട് റഷീദ് മന്‍സിലിലെ കെ എം അബൂബക്കര്‍ (50), മുഹമ്മദ് ഷിയാബ് (41)എന്നിവരെയാണ് ബേക്കല്‍ എസ് ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 11,500 രൂപയും ചീട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്(ശനി) പുലര്‍ച്ചെ രണ്ടേമുക്കാല്‍ മണിയോടെയാണ് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്.







