ആലംപാടി പളളിയില്‍ ഭണ്ഡാര കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍

കാസര്‍കോട്: ആലംപാടി ജുമാ മസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. മോഷ്ടാവെന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യം പള്ളിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണമെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ പ്രാര്‍ത്ഥനക്കെത്തിയവരാണ് മോഷണ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ മോഷ്ടാവ് മസ്ജിദിന്റെ ഗേറ്റ് തുറന്നുഅകത്തു കടക്കുന്നതും 12 മണിക്ക് തിരിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. വിദ്യാനഗര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page