രണ്ടു ഭാര്യമാരും മക്കളും ബന്ധുക്കളുമുള്ള നാരായണന്റെ മൃതദേഹം അവര്‍ക്കുവേണ്ട; ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇര്‍ഫാന ഏറ്റെടുത്തു സംസ്‌ക്കരിച്ചു

ഉപ്പള: രണ്ടു ഭാര്യമാരും മക്കളും ബന്ധുക്കളുമുള്ള മീഞ്ച ചിഗിറുപദവിലെ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാതിരുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇഖ്ബാല്‍ സ്ഥലത്തെത്തിച്ചു സംസ്‌ക്കരിച്ചു.
64 കാരനായ നാരായണന്‍ ഒരു മാസം മുമ്പു നാട്ടിലെ കടവരാന്തയില്‍ ഭക്ഷണം കഴിക്കാതെ അത്യാസന്ന നിലയിലായിരുന്നു. നാരായണന്റെ ദയനീയാവസ്ഥ അറിഞ്ഞ ഇര്‍ഫാന വിവരം ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിച്ചു. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ നാരായണനെ കുളിപ്പിച്ചു വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സര്‍ രോഗ ബാധിതനായ നാരായണന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടു. വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ മഞ്ചേശ്വരം പൊലീസിനെ അറിയിക്കുകയും പൊലീസ് വിവരം നാരായണന്റെ കുടുംബക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗൃഹനാഥന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതില്‍ നിന്ന് അവര്‍ ഒഴിഞ്ഞു മാറി. തുടര്‍ന്ന് നാരായണനെ ആശുപത്രിയിലെത്തിക്കുന്നതില്‍ മുന്‍കൈയെടുത്ത ഇര്‍ഫാന മൃതദേഹം ഏറ്റുവാങ്ങി ആംബുലന്‍സില്‍ ഉപ്പളയില്‍ എത്തിച്ചു. തുടര്‍ന്നു സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ് പിലാത്തറ, മെഹ്‌മൂദ് കൈക്കമ്പ എന്നിവരും ഇര്‍ഫാനയും ചേര്‍ന്നു അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. ഉപ്പളയില്‍ ഇര്‍ഫാനയുടെ നേതൃത്വത്തില്‍ വൃദ്ധമന്ദിരം പ്രവര്‍ത്തിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page