കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേഷൻ അസോസിയേഷൻ കെ ഇ എ കുവൈത്ത്, റിഗ്ഗായ് ഏരിയാ കമ്മിറ്റി സഘടിപ്പിക്കുന്ന ഫിഫ ലോക കപ്പ് പ്രവചന മത്സരത്തിന്റെ പോസ്റ്റർ, കെ ഇ എ കേന്ദ്ര പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച് പ്രകാശനം ചെയ്തു.
റിഗ്ഗായ് കാസർകോട് ഹബ്ബിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് സത്താർ കൊളവയൽ അധ്യക്ഷതവഹിച്ചു. മുഹമ്മദ് കുഞ്ഞി ഉത്‌ഘാടനം ചെയ്തു. കേന്ദ്ര ജോ സെക്രട്ടറി അബ്ദുള്ള കടവത്ത്, മീഡിയാ കൺവീനർ റഫീക്ക് ഒളവറ, ഫാറൂക്ക് പച്ചമ്പള സംസാരിച്ചു.
ഏരിയാ ജന.സെക്രട്ടറി സിദ്ദീക്ക് ഷർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു








