കമ്പല്ലൂരിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാസർകോട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂർ അമ്പേച്ചാലിലെ നാഷണൽ ബോർവെൽസ് ഉടമ സജേഷാ(35)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6:30 ഓടെ ചെമ്മരങ്കയം അമ്പേച്ചാൽ ഇറക്കത്തിൽ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവർ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത അറിയിച്ചിട്ടുണ്ട്.​​യെല്ലോ അലർട്ട് :8 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ) മഴക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.​പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.​നാളെ (ജൂൺ 22) കാസർകോട് , കണ്ണൂർ, …

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര : പിടികൂടിയാൽ 500 രൂപ പോക്ക് : പുതുക്കിയ പിഴ ജൂലൈ 1 മുതൽ

ന്യൂഡൽഹി: ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടികൂടിയാൽ റെയിൽവേ ഈടാക്കിവരുന്ന 250 രൂപ ഫൈൻ 500 രൂപയായി ഉയർത്തി. ഉയർത്തിയ ഫൈൻ ജൂലൈ 1 മുതൽ നിലവിൽ വരും. നിലവിൽ 250 രൂപയാണ് ഫൈൻ ഈടാക്കിയിരുന്നത്.ജൻ വിശ്വാസ് ആക്ടനുസരിച്ചു റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് ഫൈൻ തുക ഇരട്ടിപ്പിച്ചത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ടിക്കറ്റിലെ യാത്രാദൂരം കഴിഞ്ഞ് യാത്ര ചെയ്യുന്ന ദൂരത്തിന് 500 രൂപ പിഴയടിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘവും ഇറാൻ പ്രതിനിധികളും സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ എത്തിച്ചേർന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ആസിം മുനീർ എന്നിവരും ഖത്തർ പ്രതിനിധികളും ഈ സാങ്കേതിക ചർച്ചകളിൽ മധ്യസ്ഥരായി പങ്കെടുക്കുന്നുണ്ട്. ​ട്രംപിന്റെ ‘ഹോർമുസ് കടലിടുക്ക്’ മുന്നറിയിപ്പ്.​അടുത്ത 60 ദിവസത്തിനകം ഇറാനുമായി അന്തിമ കരാറിലെത്തിയില്ലെങ്കിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക ടോൾ (നികുതി) ഈടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് …