മദ്യലഹരിയില്‍ മരക്കസേരകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു; ദേഹത്ത് മണ്ണെണ്ണയൊഴിച്ചു; ഭര്‍ത്താവിനെതിരെ നരഹത്യാ ശ്രമത്തിന് കേസ്

കാസര്‍കോട്: മദ്യ ലഹരിയില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചതായി പരാതി. മടക്കര, തുരുത്തി, കൈതക്കാട്ടെ 50 കാരിയുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുല്‍ ജബ്ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചീത്ത വിളിച്ച ശേഷം മരക്കസേരയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിച്ചതായും അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചതായും പരാതിയില്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page