കാസര്‍കോട്: വൊര്‍ക്കാടി, ഗുവേദപ്പദവില്‍ കോഴിയങ്കം നടത്തുകയായിരുന്ന രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. ദക്ഷിണകന്നഡ സജ്‌പെമൂഡയിലെ മിത്തക്കര ഹൗസില്‍ ഗീതേഷ് അരസ (40), മംഗ്‌ളൂരു, സോമേശ്വര, കുംപള ആശ്രയ ഉന്നതിയിലെ സുനില്‍ (38) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. സ്ഥലത്തു നിന്നു 24 കോഴി വാളുകളും 13,000 രൂപയും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം അഞ്ചരമണിയോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ടതോടെ ആള്‍ക്കാര്‍ കോഴികളുമായി ഓടിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓടുന്നതിനിടയിലാണ് രണ്ടുപേരെ പിടികൂടിയതെന്നു കൂട്ടിച്ചേര്‍ത്തു.






