കാസര്‍കോട്: അന്താരാഷ്ട്ര ലോക ദിനാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിലുള്ള ജില്ലാതല യോഗ ദിനാചരണ പരിപാടി നായന്മാര്‍മൂല ടി ഐ എച്ച് എസ് എസില്‍ നടന്നു. എസ് പി സി കേഡറ്റുകള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഡീഷണല്‍ ജില്ലാ പൊലീസ് ചീഫ് സി എം ദേവദാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ അനില്‍കുമാര്‍, എസ് പി സി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ പി കെ രാമകൃഷ്ണന്‍, ജനമൈത്രി പൊലീസ് നോഡല്‍ ഓഫീസര്‍ കെ ശശിധരന്‍, യോഗ പരിശീലക തേജ കുമാരി, അബിജീന കറന്തക്കാട്, ഇല്യാസ്, പി സി സിന്ധു, പി ശ്രീമ, സംഗീത, എന്‍ ഇ ആസിഫ്, കെ എസ് റാഷിദ്, അബ്ദുല്‍ സലീം സംബന്ധിച്ചു.

സേവാഭാരതി കാസര്‍കോട് നഗരസഭാ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗദിനാചരണ പരിപാടി ജില്ലാ സെക്രട്ടറി ഷീജ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സുജിത്ത് കുമാര്‍, ദീക്ഷ, വൈഷ്ണവ്, ഉമേഷ് സംസാരിച്ചു.






