കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സ്വകാര്യ മത്സ്യ സംസ്‌ക്കരണ ശാലയില്‍ അമോണിയം ചോര്‍ച്ച. രണ്ടു പേര്‍ മരിച്ചു. 40 പേര്‍ ആശുപത്രിയില്‍. ഇവരില്‍ ആറുപേരുടെ നില അതീവ ഗുരുതരം.
സ്വകാര്യ മത്സ്യ സംസ്‌ക്കരണ ശാലയിലെ അമോണിയം പ്ലാന്റിലാണ് ചോര്‍ച്ച ഉണ്ടായത്. സംഭവസമയത്ത് 48 പേരാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. അമോണിയ ചോര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവരും സംസ്‌ക്കരണ ശാലയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും രണ്ടു പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.







