കാഞ്ഞങ്ങാട്ടെ അപകടം; കാല്‍ മുറിച്ചു മാറ്റേണ്ടി വന്ന പൊലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ മന്ത്രി ചെന്നിത്തലയുടെ നിര്‍ദ്ദേശം

കാസര്‍കോട്: കാഞ്ഞങ്ങാട് , ഐങ്ങോത്ത് ദേശീയപാതയില്‍ ഡ്യൂട്ടിക്കിടയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാല്‍ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസുകാരുടെ ചികിത്സയ്ക്കായി പണം അനുവദിക്കുവാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയിൽ നിന്ന് പണം അനുവദിക്കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പൊലീസുകാരുടെ ആരോഗ്യ നില സംബന്ധിച്ച് മന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തു. പൊലീസുകാരായ സൂരജ്, അലോഷ്യസ് എന്നിവരുടെ കാലാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ വച്ച് മുറിച്ചു മാറ്റിയത്. ഇരുവരും തിരികെ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് അനുയോജ്യമായ ഇടങ്ങളില്‍ ജോലി ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഡ്യൂട്ടിക്കിടയില്‍ അപകടത്തില്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേര്‍ത്തു നിര്‍ത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സൂരജും അലോഷ്യസും അപകടത്തില്‍പ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page