കാസര്‍കോട്: ഉപ്പള ദേശീയപാതയിലെ ഹിദായത്ത് നഗറില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ട് സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കാണ്പരിക്കേറ്റത്. ഇവരെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ആദര്‍ശ്, പ്രശാന്ത് എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. ഇന്നലെ (ശനി) രാത്രി 12.30 മണിയോടെയാണ് അപകടം. വെള്ളരിക്കുണ്ട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ പിന്‍ ഭാഗത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.






