കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടുപ്പില്‍ പുള്ളി മുറിയെന്ന ചൂതാട്ടം നടത്തുകയായിരുന്ന നാലു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 6,350 രൂപ പിടികൂടി. പടുപ്പ് ശങ്കരം പാടിയിലെ പൊള്ളക്കാട് ഹൗസില്‍ പി ജെ സെബാസ്റ്റ്യന്‍ (61), കരിവേടകം ആലത്തിന്‍കടവ് ഹൗസിലെ എ വിനോദ് കുമാര്‍ (48), പടുപ്പിലെ മുഹമ്മദ് റഫീഖ് (50), കരിവേടകം കാഞ്ഞിരത്തുങ്കാലില്‍ ഹൗസിലെ കെ ജെ അബ്രഹാം (58) എന്നിവരെയാണ് ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കേരള ഗ്രാമീണ്‍ ബാങ്ക് കെട്ടിടത്തിനു സമീപത്തെ ബീഫ് സ്റ്റാളിനു സമീപത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചൂതാട്ടം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.






