തട്ടിക്കൊണ്ടുപോകല്‍, നരഹത്യാ ശ്രമം തുടങ്ങി നാലുകേസുകള്‍; അജാനൂര്‍, കൊളവയല്‍ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: തട്ടിക്കൊണ്ടുപോകല്‍, നരഹത്യാശ്രമം തുടങ്ങി നാലു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. അജാനൂര്‍, കൊളവയലിലെ ഇട്ടമ്മല്‍ കെ എം അഹമ്മദ് അഫ്‌സലി (32)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ ആണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്. 2023 മുതല്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഹമ്മദ് അഫ്‌സല്‍ നാടിന്റെ സമാധാനത്തിനു …

ബസ്സിൽ സ്വർണം കടത്ത്: 595.68ഗ്രാം സ്വർണ്ണവുമായി മഞ്ചേശ്വരത്ത് ഒരാൾ പിടിയിൽ

കാസർകോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി ഒരാൾ പിടിയിൽ.പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായി ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന595.68ഗ്രാം സ്വർണ്ണം എക്സൈസ് പിടിച്ചെടുത്തു. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ബസ്സിൽ വരികയായിരുന്നു ഇയാൾ. എക്സൈസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് സ്വർണ്ണം പിടികൂടിയത്. തുടർ നടപടികൾക്കായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന് കൈമാറി. മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റ്‌ സർക്കിൾ ഇൻസ്‌പെക്ടർ പി എ ജോസഫ്, …

കമ്പല്ലൂരിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാസർകോട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂർ അമ്പേച്ചാലിലെ നാഷണൽ ബോർവെൽസ് ഉടമ സജേഷാ(35)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6:30 ഓടെ ചെമ്മരങ്കയം അമ്പേച്ചാൽ ഇറക്കത്തിൽ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവർ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ: സ്നേഹ.

കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത അറിയിച്ചിട്ടുണ്ട്.​​യെല്ലോ അലർട്ട് :8 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ) മഴക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.​പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.​നാളെ (ജൂൺ 22) കാസർകോട് , കണ്ണൂർ, …

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര : പിടികൂടിയാൽ 500 രൂപ പോക്ക് : പുതുക്കിയ പിഴ ജൂലൈ 1 മുതൽ

ന്യൂഡൽഹി: ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടികൂടിയാൽ റെയിൽവേ ഈടാക്കിവരുന്ന 250 രൂപ ഫൈൻ 500 രൂപയായി ഉയർത്തി. ഉയർത്തിയ ഫൈൻ ജൂലൈ 1 മുതൽ നിലവിൽ വരും. നിലവിൽ 250 രൂപയാണ് ഫൈൻ ഈടാക്കിയിരുന്നത്.ജൻ വിശ്വാസ് ആക്ടനുസരിച്ചു റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് ഫൈൻ തുക ഇരട്ടിപ്പിച്ചത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ടിക്കറ്റിലെ യാത്രാദൂരം കഴിഞ്ഞ് യാത്ര ചെയ്യുന്ന ദൂരത്തിന് 500 രൂപ പിഴയടിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘവും ഇറാൻ പ്രതിനിധികളും സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ എത്തിച്ചേർന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ആസിം മുനീർ എന്നിവരും ഖത്തർ പ്രതിനിധികളും ഈ സാങ്കേതിക ചർച്ചകളിൽ മധ്യസ്ഥരായി പങ്കെടുക്കുന്നുണ്ട്. ​ട്രംപിന്റെ ‘ഹോർമുസ് കടലിടുക്ക്’ മുന്നറിയിപ്പ്.​അടുത്ത 60 ദിവസത്തിനകം ഇറാനുമായി അന്തിമ കരാറിലെത്തിയില്ലെങ്കിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക ടോൾ (നികുതി) ഈടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് …