ടെഹ്‌റാന്‍: ഹിജാബ് ധരിക്കാതെ ഓണ്‍ലൈന്‍ പരിപാടിയില്‍ പാട്ടുപാടിയ ഇറാനിയന്‍ ഗായികയെ 74 ചാട്ടവാറടി ശിക്ഷയ്ക്ക് വിധിച്ചു.
പരസ്തൂ അഹമ്മദിനെയാണ് ശിക്ഷിച്ചത്. 2024ല്‍ യൂട്യൂബ് ചാനലിലൂടെ തല്‍സമയ സംപ്രേക്ഷണം നടത്തിയ സംഗീത പരിപാടിയില്‍ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍ പരസ്തൂവിനെ അറസ്റ്റു ചെയ്ത കേസിലാണ് ഖോമിലെ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമെ ഇറാനില്‍ നിന്നു രണ്ടു വര്‍ഷം പുറത്തേയ്ക്കു പോയി സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നതിനും കോടതി വിലക്ക് ഏര്‍പ്പെടുത്തി.
അറസ്റ്റിനു കാരണമായ വിഡീയോയില്‍ സ്ലീവ് ലെസായ കറുത്ത ഗൗണ്‍ ധരിച്ച് മുടി അഴിച്ചിട്ടാണ് പരസ്തു ഗാനം ആലപിക്കുന്നത്.







