കൊല്‍ക്കത്ത: മികച്ച ആരോഗ്യത്തിന് യോഗ അനിവാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗാദിനത്തില്‍ കൊല്‍ക്കത്തയിലെ പ്രശസ്തമായ റെഡ് റോഡില്‍ എത്തിച്ചേര്‍ന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ദിവസത്തെ ആഘോഷമായി യോഗയെ കാണരുത്. മെച്ചപ്പെട്ട ആരോഗ്യത്തിനായി വര്‍ഷം മുഴുവന്‍ അത് പരിശീലിക്കണം. പ്രായമായവര്‍ക്ക് മാത്രമല്ല, എല്ലാ പ്രായത്തിലുള്ളവര്‍ക്കും യോഗ അനിവാര്യമാണ്. പ്രായം കൂടുന്നതിന് അനുസരിച്ച് മനുഷ്യന്റെ കഴിവുകള്‍ കുറയാതിരിക്കാന്‍ യോഗ സഹായിക്കും. 30-മത്തെ വയസില്‍ ആയിരുന്നതിനേക്കാള്‍ 50-ാം വയസില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാകുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം- പ്രധാനമന്ത്രി പറഞ്ഞു.







