കാസര്‍കോട്: മുംബൈയിൽ ടയര്‍ വ്യാപാരിയായ കണ്ണൂര്‍ സ്വദേശി നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍, ചാലയിലെ ഭാസ്‌ക്കര്‍ ഭവനില്‍ രൂപേഷ് (42) ആണ് മരിച്ചത്.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കണ്ണൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ കാസര്‍കോട്ടെത്തിയപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു. ഇതേ തുടര്‍ന്ന് ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
പരേതരായ ഭാസ്‌ക്കരന്‍- രോഹിണി ദമ്പതികളുടെ മകനായ രൂപേഷ് അവിവാഹിതനാണ്. സഹോദരങ്ങള്‍: രമ്യ, രൂപ.






