മംഗ്ളൂരുവിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വൊർക്കാടി സ്വദേശി മരിച്ചു

മംഗ്ളൂരു: മംഗ്ളൂരു, എക്കൂറിൽ ഉണ്ടായ വാഹനാപകടത്തിൽ വൊർക്കാടി സ്വദേശി മരിച്ചു. ബാക്രബയൽ, പാത്തൂർ സ്വദേശിയായ സി.കെ.സുധീഷ് (26) ആണ് മരിച്ചത്. ഇന്നു (ഞായർ )രാവിലെ എക്കൂർ റെയിൽവെ മേൽപ്പാലത്തിനു മുകളിലാണ് അപകടം. വീട്ടിൽ നിന്നു മംഗ്ളൂരുവിലേയ്ക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. കങ്കനാടിയിൽ എ.സി മെക്കാനിക്കായിരുന്നു. ചന്ദ്രഹാസ – ശൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുധീപ് , സാനിയ .സംസ്ക്കാരം മുടിപ്പുവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page