ഒരൊറ്റ മഴയിൽ കുമ്പള മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരത്തിൽ; മത്സ്യത്തൊഴിലാളികളും,വ്യാപാരികളും പ്രതിസന്ധിയിൽ

കുമ്പള:കുമ്പളയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതോടെ ഒരൊറ്റ മഴയിൽ തന്നെ മത്സ്യ മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരമായി മാറി.സമീപത്തെ വ്യാപാരികൾക്കും, മത്സ്യത്തൊഴിലാളികൾക്കും ഇതു കടുത്ത ദുരിതമായി. മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യ കൂമ്പാരം നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നതാണ്. കുമ്പള ഗ്രാമപഞ്ചായത്ത് പേരിന് കെട്ടിഘോഷിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ മാർക്കറ്റ് റോഡിനെ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു. ഓവുചാലുകൾ മാലിന്യങ്ങൾ കൊണ്ടു മൂടിക്കിടക്കുന്നതിനാൽ മഴവെള്ളവും,പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡിലൂടെയാണ് ഒഴുകുന്നത്. മാലിന്യം കൊണ്ടു റോഡ് തന്നെ …

കാറിൽ കടത്തുകയായിരുന്ന 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഓപ്പറേഷൻ തൂഫാൻ സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി പ്രവീണിനെ (26 ) യാണു അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കാറിൽ 20 ചാക്കുകെട്ടുകളിലായാണ് ഇതു കടത്തിയിരുന്നത്. മൊത്തവിതരണക്കാർക്ക് കൈമാറാൻ കൊണ്ടുപോവുകയായിരുന്നു ഇതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവറുൾപ്പെടെ രണ്ടുപേർ മരിച്ചു; 15 പേർ ആശുപത്രിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപതു പേരുടെ നില ഗുരുതരമാണ്.ഇവരെ ആശുപത്രിയിൽ എത്തിച്ചു. പെരിയമ്പലത്താണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശികളാണ് ട്രാവലറിയിൽ ഉണ്ടായിരുന്നത്. കൊട്ടിയൂരിൽ തീർത്ഥാടനത്തിനുശേഷം മടങ്ങുകയായിരുന്നു ഇവരെന്നു പറയുന്നു. പോലീസും ഫയർഫോഴ്സും വിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നത്തെപ്രധാന വാർത്തകൾ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന വ്യോമാക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്നും, തങ്ങൾ ലക്ഷ്യമിട്ടത് അമേരിക്കൻ സേനയുടെ വ്യോമത്താവളമാണെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ വാദം അമേരിക്ക തള്ളി. ​ട്രംപിന്റെ മോദി പരാമർശം: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ​ഇന്ത്യയെ പിന്തുണച്ച് പുടിൻ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ …